Monday, April 13, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeTechnologyപോസ്റ്റ് ചെയ്ത കമന്റുകൾ എഡിറ്റ് ചെയ്യാം: പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

പോസ്റ്റ് ചെയ്ത കമന്റുകൾ എഡിറ്റ് ചെയ്യാം: പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാമിൽ നീളമേറിയ ഒരു കമന്റ് പോസ്റ്റ് ചെയ്തതിനുശേഷം അതിലെ അക്ഷരത്തെറ്റ് കണ്ട് നിരാശപ്പെട്ടിട്ടുണ്ടോ? എങ്കിൽ ഉപയോക്താക്കൾക്ക് ഇനി ആശ്വസിക്കാം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കമന്റുകൾ എഡിറ്റ് ചെയ്യാൻ സാധിക്കുന്ന പുതിയ ഫീച്ചർ ആഗോളതലത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം.

പുതിയ അപ്‌ഡേറ്റ് പ്രകാരം, ഒരു കമന്റ് പോസ്റ്റ് ചെയ്ത് 15 മിനിറ്റിനുള്ളിൽ അത് എഡിറ്റ് ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഈ 15 മിനിറ്റ് സമയപരിധിക്കുള്ളിൽ എത്ര തവണ വേണമെങ്കിലും തിരുത്തലുകൾ വരുത്താൻ ഇൻസ്റ്റഗ്രാം അനുവദിക്കുന്നുണ്ട്. പ്രസിദ്ധീകരിച്ച കമന്റിനുതാഴെ പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള ‘Edit’ ഓപ്ഷനിൽ ടാപ്പ് ചെയ്യുമ്പോൾ വരുന്ന പോപ്പ്-അപ്പ് വിൻഡോയിൽ മാറ്റങ്ങൾ വരുത്തിയശേഷം സേവ് ചെയ്യാം.

കമന്റിലെ ടെക്സ്റ്റ് ഭാഗം മാത്രമേ എഡിറ്റ് ചെയ്യാൻ സാധിക്കൂ, അതായത് കമന്റിൽ ചിത്രങ്ങൾകൂടി ഉണ്ടെങ്കിൽ അവ മാറ്റാൻ കഴിയില്ല. കൂടാതെ, എഡിറ്റ് ചെയ്ത കമന്റുകൾക്കൊപ്പം ചാരനിറത്തിൽ ‘edited’ എന്ന ലേബൽ കാണാൻ സാധിക്കും. എഡിറ്റ് ചെയ്യുന്നതിനുമുൻപുള്ള യഥാർഥ കമന്റ് പിന്നീട് മറ്റുള്ളവർക്ക് കാണാൻ സാധിക്കില്ല.

2014 മുതൽ പോസ്റ്റുകളുടെ ക്യാപ്ഷനുകൾ എഡിറ്റ് ചെയ്യാൻ ഇൻസ്റ്റഗ്രാമിൽ സൗകര്യമുണ്ടെങ്കിലും, കമന്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറിനായി ഉപയോക്താക്കൾ പത്ത് വർഷത്തിലേറെയായി കാത്തിരിക്കുകയായിരുന്നു. 2022-ൽതന്നെ എക്സ് പോസ്റ്റുകളും കമന്റുകളും എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ പരീക്ഷിച്ചിരുന്നു. ഇൻസ്റ്റഗ്രാമിന്റെതന്നെ മറ്റൊരു ടെക്സ്റ്റ്-ഫസ്റ്റ് പ്ലാറ്റ്‌ഫോമായ ത്രെഡ്സിലും (Threads) നിശ്ചിത സമയത്തിനുള്ളിൽ പോസ്റ്റുകൾ എഡിറ്റ് ചെയ്യാൻ സാധിക്കും. ഇതിനു പിന്നാലെയാണ് ഉപയോക്താക്കളുടെ ദീർഘനാളത്തെ പ്രധാന ആവശ്യങ്ങളിലൊന്നിന് പരിഹാരമായി ഇൻസ്റ്റഗ്രാം പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments