രണ്ട് സിംകാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് രണ്ട് നമ്പറുകളിലും വാട്‌സാപ്പ് ഉപയോഗിക്കാന്‍ നിലവില്‍ സാധിക്കില്ല. ടെലഗ്രാമില്‍ ഈ സൗകര്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെയുണ്ട്. എന്നാല്‍ ഇപ്പോള്‍ വാട്‌സാപ്പ് അതിനുള്ള ഒരുക്കങ്ങളിലാണ്. വാട്‌സാപ്പ് ഐഒഎസ് ഉപഭോക്താക്കള്‍ക്കായി മള്‍ട്ടി അക്കൗണ്ട് പിന്തുണ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.
ഇതുവഴി പേഴ്‌സണല്‍ വര്‍ക്ക് അക്കൗണ്ടുകള്‍ ഒരേസമയം വാട്‌സാപ്പില്‍ ലോഗിന്‍ ചെയ്യാനും ആവശ്യമുള്ളപ്പോള്‍ അവ മാറി മാറി ലോഗിന്‍ ചെയ്യാനും സാധിക്കും.
വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച്, വാട്‌സാപ്പിലെ മള്‍ട്ടി അക്കൗണ്ട് ഫീച്ചര്‍ ഇപ്പോള്‍ ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ്. ഈ അപ്‌ഡേറ്റ് എത്തുന്നതോടെ വാട്‌സാപ്പില്‍ അക്കൗണ്ട് ലിസ്റ്റ് എന്ന പേരില്‍ പുതിയൊരു ഓപ്ഷന്‍ ലഭിക്കും. ഇതില്‍ പരമാവധി രണ്ട് അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാം.
എന്നാല്‍ രണ്ടാമത് ലോഗിന്‍ ചെയ്യുന്ന അക്കൗണ്ട് ഒന്നുകില്‍ മറ്റൊരിടത്ത് ലോഗിന്‍ ചെയ്തതോ വാട്‌സാപ്പ് ബിസിനസ് അക്കൗണ്ടോ ആയിരിക്കണം. അതായത് കമ്പാനിയന്‍ അക്കൗണ്ട് എന്ന രീതിയിലാണ് ഈ രണ്ടാമത്തെ അക്കൗണ്ട് വാട്‌സാപ്പില്‍ ലോഗിന്‍ ചെയ്യാനാവുക.
ഉദാഹരണത്തിന് നിലവില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഡിവൈസില്‍ മറ്റൊരു നമ്പറില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നവരാണെങ്കില്‍ ആ നമ്പറിലുള്ള അക്കൗണ്ട് നിങ്ങളുടെ പേഴ്‌സണല്‍ ഫോണിലെ വാട്‌സാപ്പില്‍ രണ്ടാമത്തെ അക്കൗണ്ടായി ലോഗിന്‍ ചെയ്യാം. നിലവില്‍ ഒരേ സമയം നാല് ഉപകരണങ്ങളില്‍ വാട്‌സാപ്പ് അക്കൗണ്ട് ലോഗിന്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.
ഇങ്ങനെ ലോഗിന്‍ ചെയ്യുന്ന അക്കൗണ്ടുകളുടെ ചാറ്റ് ഹിസ്റ്ററി, നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സ്, ബാക്ക് അപ്പ് കോണ്‍ഫിഗറേഷന്‍, പ്രൈവസി സെറ്റിങ്‌സ് എന്നിവയെല്ലാം വെവ്വേറെ ആയിരിക്കും. ഇങ്ങനെ ലോഗിന്‍ ചെയ്യുന്ന രണ്ടാമത്തെ അക്കൗണ്ട് സെറ്റിങ്‌സ് വഴി ഒഴിവാക്കുകയും ചെയ്യാം.
നിലവില്‍ ഐഒഎസ് പബ്ലിക് ബീറ്റാ പതിപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്. താമസിയാതെ തന്നെ എല്ലാ ഐഒഎസ് ഉപഭോക്താക്കള്‍ക്കുമായി ഇത് ലഭ്യമായേക്കും.



