Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeTechnologyവാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര ഏജന്‍സി

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര ഏജന്‍സി

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര ഏജന്‍സി. വാട്‌സ്ആപ്പിലെ സുരക്ഷാ പഴുത് മുതലെടുത്താല്‍ ഹാക്കര്‍മാര്‍ക്ക് ഫോണിന്റെ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ഉപയോക്താക്കള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് മുന്നറിയിപ്പ്. ആപ്പിള്‍ ഉപയോക്താക്കളെയാവും സുരക്ഷാ പ്രശ്‌നം പ്രധാനമായും ബാധിക്കുക. ഐഫോണ്‍, മാക് പതിപ്പുകള്‍ ഇതില്‍ ഉള്‍പ്പെടും.

കേന്ദ്ര ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന് (CERT-In) ഈ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അപകടസാധ്യത സംബന്ധിച്ച മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുള്ളത്. ചാറ്റിനും ചിത്രങ്ങളടക്കം അയയ്ക്കുന്നതിനും മെസേജിംഗ് ആപ്പിനെ ആശ്രയിക്കുന്ന കോടിക്കണക്കിന് ഉപയോക്താക്കളെ ബാധിക്കാന്‍ സാധ്യതയുള്ളതാണ് സുരക്ഷാ വീഴ്ചയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

റിച്ച് റെസ്പോണ്‍സ് മെസേജുകളുടെ അപൂര്‍ണമായ പരിശോധനയാണ് വാട്‌സ്ആപ്പിലെ ഈ സുരക്ഷാ പിഴവ് കാരണം. ഒരു ഹാക്കര്‍ക്ക് ഈ പിഴവ് മുതലെടുത്ത് മറ്റൊരാളുടെ ഫോണില്‍ ഏതെങ്കിലും URL-ല്‍ നിന്നുള്ള ഉള്ളടക്കം പ്രോസസ് ചെയ്യാന്‍ നിര്‍ദേശിക്കാന്‍ കഴിയുമെന്ന് CERT-In സുരക്ഷാ ബുള്ളറ്റിനില്‍ പറയുന്നു.

മുന്നറിയിപ്പുമായി വാട്‌സാപ്പും

അതിനിടെ, നവംബറിലെ അപ്ഡേറ്റുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് സ്വന്തം സുരക്ഷാ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഐഒഎസിനായുള്ള വാട്‌സ്ആപ്പിന്റെ v2.25.23.73-ന് മുമ്പുള്ള പതിപ്പുകളിലും, ഐഒഎസിനായുള്ള വാട്‌സ്ആപ്പ് ബിസിനസ്സിന്റെ v2.25.23.82-ലും, മാക്കിനായുള്ള വാട്‌സ്ആപ്പിന്റെ v2.25.23.83-ലും ഉള്ള റിച്ച് റെസ്പോണ്‍സ് മെസേജുകളുടെ അപൂര്‍ണമായ പരിശോധന മറ്റൊരു ഉപയോക്താവിന്റെ ഉപകരണത്തില്‍ ഇഷ്ടമുള്ള ഒരു URL-ല്‍ നിന്നുള്ള മീഡിയ ഉള്ളടക്കം പ്രോസസ് ചെയ്യാന്‍ ഒരു ഉപയോക്താവിനെ അനുവദിച്ചേക്കാമെന്ന് അവര്‍ ഒരു പോസ്റ്റില്‍ സമ്മതിക്കുന്നു.

ഈ സുരക്ഷാ പിഴവുകള്‍ ആപ്പിള്‍ ഉപകരണങ്ങളെ കേന്ദ്രീകരിച്ചാണ്. എന്നാല്‍ ഈ സുരക്ഷാ പ്രശ്‌നം ഇതുവരെ ചൂഷണം ചെയ്യപ്പെട്ടിട്ടില്ലെന്നും അതുസംബന്ധിച്ച യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും വാട്‌സ്ആപ്പ് അവകാശപ്പെടുന്നു.

ജാഗ്രത വേണം

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ താഴെ പറയുന്നവയ്ക്ക് മുമ്പുള്ള പതിപ്പുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ അപകട സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കേണ്ടതുണ്ട്.

ഐഒഎസിനായുള്ള വാട്‌സ്ആപ്പ് പതിപ്പ് 2.25.23.73-ന് മുമ്പുള്ളവ
ഐഒഎസിനായുള്ള വാട്‌സ്ആപ്പ് ബിസിനസ്സ് പതിപ്പ് 2.25.23.82-ന് മുമ്പുള്ളവ
മാക്കിനായുള്ള വാട്‌സ്ആപ്പ് പതിപ്പ് 2.25.23.83-ന് മുമ്പുള്ളവ

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments