നീറ്റ് യുജി 2026 പുനഃപരീക്ഷ: താത്കാലിക നിരോധനത്തിനെതിരെ ടെലഗ്രാം ഡൽഹി ഹൈക്കോടതിയിൽ

Global Indian Writer · June 17, 2026 · 1 min read · 0 Comments · 0 Shares

നീറ്റ് യുജി 2026 പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലഗ്രാമിന് താത്കാലിക നിരോധനം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാം. ബുധനാഴ്ച വൈകിട്ട് ഹർജി പരിഗണിക്കാമെന്ന് ജസ്റ്റിസ് തേജസ് കരിയ അറിയിച്ചു.

നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)യുടെ നിർദേശങ്ങൾ പരിഗണിച്ചാണ് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ടെലഗ്രാമിന് താത്കാലിക വിലക്കേർപ്പെടുത്തിയത്. ജൂൺ 22 വരെയാണ് വിലക്ക്. ഇക്കാലയളവിൽ നിലവിലെ ഉപഭോക്താക്കൾക്ക് ടെലഗ്രാമിൽ സന്ദേശങ്ങൾ അയക്കാനാവില്ല. പുതിയതായി ഇൻസ്റ്റാൾ ചെയ്യാതിരിക്കാൻ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ടെലഗ്രാം നീക്കം ചെയ്തിട്ടുണ്ട്.

ചോദ്യപ്പേപ്പർ ചോർന്നതായി തെറ്റായി പ്രചരിപ്പിച്ച് വിദ്യാർഥികളെയും രക്ഷിതാക്കളെയും കബളിപ്പിക്കുകയും പണം തട്ടുകയും ചെയ്യുന്നവരെ തടയാൻ വേണ്ടിയാണ് ഈ നീക്കം എന്നാണ് സർക്കാരിന്റെ വാദം. ഐടി നിയമം 2000-ലെ സെക്ഷൻ 69എ അടിസ്ഥാനമാക്കിയാണ് വിലക്ക് പ്രഖ്യാപിച്ചത്.

ക്രമക്കേടുകൾ സംഭവിച്ചെന്ന ആരോപണങ്ങൾ ഉയർന്നതോടെ മേയ് മൂന്നിന് നടത്തിയ നീറ്റ്-യുജി പരീക്ഷ സർക്കാർ റദ്ദാക്കിയിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.