ടൈംസ് സ്ക്വയറിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി IOC USA റാലി

Global Indian Writer · July 31, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ന്യൂയോർക്ക്: ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) USA ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ പൊതുപ്രകടനവും റാലിയും സംഘടിപ്പിച്ചു. വിദ്യാഭ്യാസ രംഗത്തെ സുതാര്യത, ഭരണഘടനാപരമായ ഭരണം, ജനാധിപത്യ ഉത്തരവാദിത്തം, എല്ലാവർക്കും തുല്യ അവസരം എന്നിവ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ഇന്ത്യൻ-അമേരിക്കൻ ദേശീയ പതാകകളും “ജനാധിപത്യം സംരക്ഷിക്കുക”, “വിദ്യാർത്ഥികൾക്ക് നീതി നൽകുക” തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളും ഏന്തിയാണ് അമേരിക്കയിലുടനീളമുള്ള പ്രവർത്തകർ ടൈംസ് സ്ക്വയറിൽ ഒത്തുചേർന്നത്.

വിദ്യാർത്ഥികളുടെ ഈ പോരാട്ടം ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായകമായ നിമിഷമാണെന്നും, വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയത്തിൽ നിന്ന് തത്വങ്ങളിലേക്കും ഉത്തരവാദിത്തങ്ങളിലേക്കും ദേശീയ ചർച്ചകളെ മാറ്റാൻ ഇതിന് സാധിച്ചെന്നും IOC USA വൈസ് ചെയർമാൻ ജോർജ്ജ് എബ്രഹാം വ്യക്തമാക്കി. യുവാക്കളുടെ സമാധാനപരമായ പ്രതിഷേധങ്ങളെ ഭരണകൂടങ്ങൾ അടിച്ചമർത്താതെ ജനാധിപത്യപരമായ ചർച്ചകളിലൂടെ നേരിടണമെന്ന് IOC USA നാഷണൽ പ്രസിഡന്റ് മൊഹീന്ദർ സിംഗ് ഗിൽസിയാനും അഭിപ്രായപ്പെട്ടു.

Share this story

Leave a Comment

Your comment will be visible after admin approval.