ചെന്നൈ: സംസ്ഥാനത്ത് ദുരഭിമാനക്കൊല തടയാൻ നിയമനിർമാണം കൊണ്ടുവരുന്നതിനു മുന്നോടിയായി പൊതുജനങ്ങളിൽനിന്ന് നിർദേശങ്ങൾ ക്ഷണിച്ച് തമിഴ്നാട് സർക്കാർ. ദുരഭിമാനക്കൊലപാതകങ്ങൾ തടയാൻ നിയമനിർമാണമുണ്ടാക്കാൻ മാർഗനിർദേശങ്ങൾ നൽകാനായി സർക്കാർ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് കമ്മിഷൻ മുൻപാകെ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കാനാവും.
നിയമവിദഗ്ധർ, സാമൂഹികപ്രവർത്തകർ, സർക്കാരിതര സംഘടനകൾ, രാഷ്ട്രീയപ്പാർട്ടികൾ, അക്കാദമിക് വിദഗ്ധർ തുടങ്ങിയവർക്കും നിർദേശങ്ങളും അഭിപ്രായങ്ങളും
hkcommission2025@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കാം.
Leave a Comment
Your comment will be visible after admin approval.