ടൊറന്റോ മലയാളി സമാജം ഓണം 2026: ടിക്കറ്റ് വിൽപ്പനയ്ക്ക് ഔദ്യോഗിക തുടക്കം

Global Indian Writer · August 13, 2026 · 1 min read · 0 Comments · 0 Shares

ടൊറന്റോ: ടൊറന്റോ മലയാളി സമാജത്തിന്റെ ഓണം 2026 ആഘോഷങ്ങളുടെ ടിക്കറ്റ് വിൽപ്പനയ്ക്ക് ഔദ്യോഗിക തുടക്കമായി. കുന്നത്തുനാട് എംഎൽഎ വി. പി. സജീന്ദ്രൻ, ടൊറന്റോ മലയാളി സമാജം ട്രസ്റ്റി ബോർഡ് ചെയർ ശ്രീ. ജോൺ പി. ജോണിന് ആദ്യ ടിക്കറ്റ് സമ്മാനിച്ചുകൊണ്ടാണ് ഔദ്യോഗിക ലോഞ്ച് നിർവഹിച്ചത്.

സെപ്റ്റംബർ 19-ന് ഉച്ചയ്ക്ക് 2 മണി മുതൽ നടക്കുന്ന ഓണം 2026 ആഘോഷത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ചടങ്ങിൽ മാൾട്ടൺ എംപിപി ദീപക് ആനന്ദ് പങ്കെടുത്തു.

ഫൊക്കാനയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിലെ സെക്രട്ടറി സന്തോഷ് നായർ, വൈസ് പ്രസിഡന്റ് ജോസി ജെ. കാരക്കാട്ട്, നാഷണൽ കമ്മിറ്റി അംഗം ഷിബു ജോൺ എന്നിവരും ടിക്കറ്റ് ലോഞ്ച് ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഓണം 2026 ആഘോഷത്തിന്റെ മെഗാ സ്പോൺസർമാരായ കൊക്കാടൻസ് ഗ്രൂപ്പിന്റെ ടോമി കൊക്കാട്ട്, എ.എം. റബേഴ്സിന്റെ ജോസഫ് മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജെയിംസ് ഓട്ടോ ഗ്രൂപ്പിന്റെ ബോബൻ ജെയിംസ് പ്ലാറ്റിനം സ്പോൺസറും മലബാർ ഗോൾഡ് ഇവന്റ് സ്പോൺസറും ആണ്.

കാനഡയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും പാരമ്പര്യവും ആഘോഷിക്കുന്ന വിപുലമായ ഓണാഘോഷത്തിനാണ് ടൊറന്റോ മലയാളി സമാജം നേതൃത്വം നൽകുന്നത്. വിവിധ കലാ-സാംസ്കാരിക പരിപാടികളും കുടുംബസംഗമങ്ങളും ഉൾപ്പെടുന്ന ഓണം 2026-ലേക്ക് ടൊറന്റോയിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി സമൂഹത്തിന്റെ വലിയ പങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.