തിരിച്ചടിക്ക് കാരണം ഇറാന്‍ യുദ്ധവും, ഇന്ധന വിലക്കയറ്റവുമെന്ന് ഡൊണാള്‍ഡ് ട്രംപ്‌

Global Indian Writer · November 4, 2026 · 1 min read · 0 Comments · 0 Shares

വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത പരാജയം. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകാലത്തെ അട്ടിമറിച്ചുകൊണ്ട് ഡെമോക്രാറ്റിക് പാർട്ടി കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം പിടിച്ചെടുത്തു. ഇറാൻ യുദ്ധവും ഉയർന്ന ഇന്ധന വിലയുമാണ് റിപ്പബ്ലിക്കൻ പർട്ടിയുടെ തോൽവിക്ക് കാരണമെന്ന് പ്രസിഡന്റ് ട്രംപ് സമ്മതിച്ചു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇറാൻ വിഷയത്തിൽ ഞാൻ ചെയ്യുന്ന കാര്യങ്ങളെ ആളുകൾ പിന്തുണക്കുന്നുണ്ട്. എന്നാൽ പെട്രോളിന് കൂടുതൽ പണം നൽകുകയെന്ന താൽക്കാലിക ബുദ്ധിമുട്ട് സഹിക്കാൻ അവർ തയ്യാറായില്ല. എനിക്ക് അതു മനസ്സിലാകാം, പക്ഷേ ഞാൻ അതിനോട് യോജിക്കുന്നില്ല’ – ട്രംപ് പറഞ്ഞു. ഇറാനെതിരെ വലിയ നടപടികൾ തന്നെ ആവശ്യമാണെന്നും അദ്ദേഹം ആവർത്തിച്ചു.

തെരഞ്ഞെടുപ്പ് ഫലം തന്നെ അത്ഭുതപ്പെടുത്തിയെന്നും ട്രംപ് വ്യക്തമാക്കി. വലിയ റാലികൾ നടന്നിട്ടും പാർട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, എതിരാളികളായ ഡെമോക്രാറ്റുകളുടെ വിജയത്തെ അഭിനന്ദിക്കാൻ ട്രംപ് തയ്യാറായി. 11 വർഷമായി അവർ ഇതിനായി പരിശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പരാജയത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നില്ലെന്നും, താൻ ബാലറ്റിൽ ഇല്ലാത്തതാണ് തോൽവിക്ക് കാരണമെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഡെമോക്രാറ്റുകൾ പാസാക്കുന്ന ബില്ലുകൾ തന്റെ വീറ്റോ അധികാരത്തിലൂടെ തടയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പ്രതിനിധി സഭക്ക് പുറമെ ടെക്സസ്, കാൻസസ്, സൗത്ത് കരോലിന ഉൾപ്പെടെയുള്ള പരമ്പരാഗത റിപ്പബ്ലിക്കൻ കോട്ടകളിൽ ഡെമോക്രാറ്റുകൾ സെനറ്റ് സീറ്റുകൾ പിടിച്ചെടുത്തു.

Share this story

Leave a Comment

Your comment will be visible after admin approval.