ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ സംഭവം ഭീകരാക്രമണമെന്ന് യുഎഇ

Global Indian Writer · October 3, 2026 · 1 min read · 0 Comments · 0 Shares

സെപ്റ്റംബര്‍ 30ന് ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ സംഭവം ഭീകരാക്രമണമെന്ന് യുഎഇ. വിമാനത്തിന്റെ ക്യാപ്റ്റന്‍ സ്മിത് മച്ഛാറിനെ ക്രാഷ് ആക്സ് കൊണ്ട് തലയിലും കഴുത്തിലും കയ്യിലും ഹമാം അല്‍ ഹമ്മിമി വെട്ടുകയായിരുന്നുവെന്നും ക്യാപ്റ്റനില്‍ നിന്നും വിമാനത്തിന്‍റെ നിയന്ത്രണം കൈക്കലാക്കാന്‍ ശ്രമിച്ചുവെന്നും യുഎഇ പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. 

ഹമ്മിമിയുടെ ആക്രമണത്തിന് പിന്നില്‍ ഏതെങ്കിലും തീവ്രസംഘടനകള്‍ക്ക് പങ്കുണ്ടോയെന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും യുഎഇ അറിയിച്ചു.രാജ്യാന്തര ഏവിയേഷന്‍ ചട്ടങ്ങള്‍ അനുസരിച്ച് യാത്രാവിമാനങ്ങളിലെ കോക്പിറ്റില്‍ ക്രാഷ് ആക്സ് സൂക്ഷിക്കണം. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനാണിത്. നേരത്തെ ക്രാഷ് ആക്സ് കാബിനിലാണ് സൂക്ഷിച്ചിരുന്നത്. 9/11 ഭീകരാക്രമണത്തിന് ശേഷമാണ് ഇത് കോക്​പിറ്റിലേക്ക് മാറ്റിയത്. 

Share this story

Leave a Comment

Your comment will be visible after admin approval.