യുഎഇക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം; ജിസിസി രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു

Global Indian Writer · May 18, 2026 · 1 min read · 0 Comments · 0 Shares

അബുദാബി: അബുദാബിയിലെ ബറാക്ക ആണവനിലയത്തിന് സമീപം നടന്ന ഡ്രോൺ ആക്രമണത്തെ അതിശക്തമായ ഭാഷയിൽ അപലപിച്ച് ഗൾഫ് രാജ്യങ്ങളും മൗറിട്ടേനിയയും രംഗത്തെത്തി.

മേഖലയുടെ സമാധാനവും സുസ്ഥിരതയും തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി പറഞ്ഞു.

സമാധാനപരമായ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ആണവനിലയങ്ങളെ ലക്ഷ്യം വയ്ക്കുന്നത് രാജ്യാന്തര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണെന്നും ഇത് വൻ ദുരന്തങ്ങൾക്ക് വഴിമാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Share this story

Leave a Comment

Your comment will be visible after admin approval.