തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് ആര്‍.ശ്രീലേഖ. മയക്കുമരുന്ന് ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളമാണ് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി കാണിക്കുന്നതെന്നും മയക്കുമരുന്ന് അമിതമായി ഉള്ളില്‍ ചെല്ലുമ്പോഴുള്ള താണ്ഡവമാണ് കാണുന്നതെന്നും ശ്രീലേഖ പറഞ്ഞു. പുനലൂരില്‍ നടന്ന ബിജെപി പ്രതിഷേധ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ഇവിടെ കേരളത്തില്‍ ധൂര്‍ത്തിന്റെ ദുര്‍ഭരണവും, അങ്ങ് ഡല്‍ഹിയില്‍ എംഎല്‍എമാരും എംപിമാരും അടക്കമുള്ള ജനപ്രതിനിധികള്‍ ചേര്‍ന്ന് പാറ്റകളോടൊപ്പം ചേര്‍ന്ന് പ്രക്ഷോഭം നടത്തുകയുമാണ്. ഈ എസ്‌ഐആര്‍ എന്നുപറയുന്നത് അടുത്തിടെ വന്ന കാര്യമൊന്നുമല്ല. പാറ്റകള്‍ തെറ്റായ പ്രക്ഷോഭമാണ് മുന്നോട്ടുകൊണ്ടുവന്നിട്ടുള്ളത്. നമ്മുടെ ഭാരതം ജനാധിപത്യരാജ്യമായത് എന്നുമുതലാണോ അന്നുമുതലുള്ള കാര്യമാണ് വോട്ടര്‍ പട്ടിക പുതുക്കലെന്ന് പറയുന്നത്. എല്ലാ പത്ത് വര്‍ഷം കൂടുമ്പോഴും നടക്കാറുള്ള പ്രക്രിയ കൂടിയാണിത്. ഇന്റന്‍സീവ് റിവിഷന്‍ ആയിരുന്നുവെന്നത് ശരിയാണ്. അനേകം നുഴഞ്ഞുകയറ്റക്കാരുള്ളത് തന്നെയാണ് അതിന് കാരണം. ബംഗ്ലാദേശികളും പാകിസ്താനികളും അടക്കമുള്ളവര്‍ ഇവിടെ വന്ന് കള്ളവോട്ട് ചെയ്തിട്ട് പോകുന്ന സാഹചര്യമാണുള്ളത്. ഇത് തടയുന്നതിനായാണ് എസ്‌ഐആര്‍ പോലൊരു വിജയകരമായ സംവിധാനം കൊണ്ടുവന്നിട്ടുള്ളത്.’ ശ്രീലേഖ പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.