തിരുവനന്തുപരം: അധികാരമേൽക്കുന്ന യുഡിഎഫ് മന്ത്രിമാർക്ക് ആദ്യഘട്ടത്തിൽ പുതിയ വാഹനങ്ങളുണ്ടാകില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഉപയോഗിച്ച 25 ഇന്നോവ കാറുകളാണ് പുതിയ മന്ത്രിമാർക്ക് ടൂറിസം വകുപ്പ് നൽകുക. സർക്കാരിന്റെ വിവിഐപി ഗസ്റ്റുകൾക്കുള്ള 21 വാഹനങ്ങളും സത്യപ്രതിജ്ഞക്ക് മുമ്പ് തയ്യാറായിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയുള്ള നിലവിലെ സാഹചര്യത്തിൽ പുതിയ വാഹനങ്ങൾ വാങ്ങേണ്ടതുണ്ടോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുക വരാനിരിക്കുന്ന മന്ത്രിസഭയായിരിക്കും. മുഖ്യമന്ത്രിക്ക് നിലവിലുള്ള വാഹനം മതിയെന്നാണ് വി.ഡി സതീശന്റെ നിലപാട്.
Leave a Comment
Your comment will be visible after admin approval.