കോണ്‍ഗ്രസ് നേതാവ്‌ ഉല്ലാസ് തോമസിന് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം

Global Indian Writer · October 26, 2026 · 1 min read · 0 Comments · 0 Shares

സജി പുല്ലാട്

ഹൂസ്റ്റൺ: എറണാകുളം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എറണാകുളം ഡി സി സി ജനറൽ സെക്രട്ടറിയുമായ ഉല്ലാസ് തോമസിന് ഹൂസ്റ്റണിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉല്ലാസ് തോമസിനെ സ്വാഗതം ചെയ്യുകയും ആദരിക്കുകയും ചെയ്തു.

ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് തോമസ് ഒലിയാംകുന്നേൽ, മുൻ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ,വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് എസ്. കെ. ചെറിയാൻ, എറണാകുളം ജില്ലാ കൂട്ടായ്മാ ഫോറം പ്രസിഡന്റ് മിഖായേൽ( മിക്കി), വൈസ് പ്രസിഡന്റ്മാരായ ‌ ബിജു ഇട്ടൻ, ബിബി പാറയിൽ തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.

സംഘടനയുടെ പ്രമുഖ നേതാക്കളായ മാത്യു കൂട്ടാളിൽ ( വാവച്ചൻ ),ബിനു വണ്ടനാൽ, ജിജി പാലക്കുഴ, അരുൺ, ജോർജ്‌ പൗലോസ്, ജോർജ്ജ്, റെജി ജോർജ്ജ്, സുജോയ് പൗലോസ് തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.

മറുപടി പ്രസംഗത്തിൽ ഉല്ലാസ് തോമസ് തനിക്ക് ഹൂസ്റ്റണിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും, നാട്ടിലെ സാമൂഹിക വിഷയങ്ങളെക്കുറിച്ചും, ജനങ്ങളുടെ ക്ഷേമത്തിനായി നടത്തിവരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ച അദ്ദേഹം പ്രവാസി സമൂഹം നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തി.

നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്ന സ്വീകരണച്ചടങ്ങ് സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകർന്നു.

Share this story

Leave a Comment

Your comment will be visible after admin approval.