ഉമ്മൻ ചാണ്ടി മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 2 ഒക്ടോബർ 17ന് കേംബ്രിഡ്ജിൽ

Global Indian Writer · September 15, 2026 · 1 min read · 0 Comments · 0 Shares

കേംബ്രിഡ്ജ്: ഐഒസി കാനഡ കേരള ചാപ്റ്റർ – ഓന്റാരിയോ പ്രൊവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് – സീസൺ 2 ഒക്ടോബർ 17 ശനിയാഴ്ച കേംബ്രിഡ്ജിൽ നടക്കും. രാവിലെ 11 മണിക്ക് മത്സരങ്ങൾ ആരംഭിക്കും.

എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന ഓപ്പൺ ഡബിൾസ് മത്സരമാണ് സംഘടിപ്പിക്കുന്നത്. ഫെതർ ഷട്ടിൽ ഉപയോഗിച്ചായിരിക്കും മത്സരങ്ങൾ. പെർ ഹെഡ് 35 ഡോളറാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.

വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം സ്ഥാനക്കാർക്ക് 1,000 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും ഗോൾഡ് മെഡലും, രണ്ടാം സ്ഥാനക്കാർക്ക് 500 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും സിൽവർ മെഡലും, മൂന്നാം സ്ഥാനക്കാർക്ക് 150 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും ബ്രോൺസ് മെഡലും ലഭിക്കും. നാലാം സ്ഥാനക്കാർക്ക് ട്രോഫിയും സമ്മാനമായി നൽകും.

വേദി: Shuttle Pro Badminton Court, 500 Jamieson Parkway, Unit #4, Cambridge, Ontario, N3C 0C5.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും അശ്വിൻ – 780-996-3020, ജിബിൻ – 437-214-2167, ജസ്റ്റിൻ – 647-740-5487, സോണി – 437-243-2101, സാബുമോൻ – 289-242-8400 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ബാഡ്മിന്റൺ പ്രേമികളെയെല്ലാം ടൂർണമെന്റിലേക്ക് സംഘാടകർ ഹാർദ്ദവമായി സ്വാഗതം ചെയ്തു.

Share this story

Leave a Comment

Your comment will be visible after admin approval.