Friday, April 17, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEuropeനഴ്സിങ് മേഖലയിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഓസ്ട്രിയയും തമ്മിൽ ധാരണ, ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വന്‍ അവസരം

നഴ്സിങ് മേഖലയിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഓസ്ട്രിയയും തമ്മിൽ ധാരണ, ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വന്‍ അവസരം

ന്യൂഡൽഹി: നഴ്സിങ് മേഖലയിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഓസ്ട്രിയയും തമ്മിൽ ധാരണ. 2023ൽ ഒപ്പിട്ട കുടിയേറ്റ–മൊബിലിറ്റി സമഗ്ര പങ്കാളിത്ത ധാരണ കൂടുതൽ ശക്തമാക്കാനും നഴ്സുമാരെ കൂടുതലായി കൈമാറ്റം ചെയ്യാനും ധാരണയായി. ഇതോടെ ഇന്ത്യയിൽ നിന്നുള്ള കൂടുതൽ നഴ്സുമാർക്ക് ഓസ്ട്രിയയിൽ അവസരം ലഭ്യമാകും. ഓസ്ട്രിയൻ ചാൻസലർ ക്രിസ്ത്യൻ സ്റ്റോക്കറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചയിലാണു ധാരണ.

6 ധാരണാപത്രങ്ങൾ ഒപ്പിട്ട ഇരുരാജ്യങ്ങളും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനും ധാരണയായി. സിനിമ നിർമാണത്തിൽ സഹകരിക്കാൻ ധാരണാപത്രം ഒപ്പിട്ടു. വിദ്യാഭ്യാസം, സൈബർ സെക്യൂരിറ്റി, ബഹിരാകാശമേഖല തുടങ്ങിയ രംഗങ്ങളിലും സഹകരണം ശക്തമാക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments