Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപാകിസ്ഥാനുമായി യുദ്ധം ചെയ്യരുതെന്ന് ഇന്ത്യയിലെ സിഖ് സൈനികരോട് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍

പാകിസ്ഥാനുമായി യുദ്ധം ചെയ്യരുതെന്ന് ഇന്ത്യയിലെ സിഖ് സൈനികരോട് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍

ന്യൂഡല്‍ഹി : പഹല്‍ഗാം ആക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന കണ്ടെത്തലുകള്‍ക്ക് പിന്നാലെ തിരിച്ചടിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ സൈന്യത്തിനായി വിവാദ വിഡിയോ സന്ദേശവുമായി ഖാലിസ്ഥാന്‍ വിഘടനവാദിയായ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍.

ഇന്ത്യ പാകിസ്ഥാനുമായി യുദ്ധം ചെയ്താല്‍ രാജ്യത്തിനുവേണ്ടി പോരാടരുതെന്നാണ് പന്നു ഇന്ത്യന്‍ സൈന്യത്തിലെ സിഖ് സൈനികരോട് വിഡിയോയിലൂടെ ആഹ്വാനം ചെയ്തത്. യുദ്ധമുണ്ടായാല്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ ഭാഗത്തുള്ള പഞ്ചാബികള്‍ പാകിസ്ഥാന്‍ സൈന്യത്തിന് അനുകൂലമായി പ്രവര്‍ത്തിക്കണണെന്നും ‘സിഖ്‌സ് ഫോര്‍ ജസ്റ്റിസ്’ നേതാവ് അവകാശപ്പെട്ടു.

”ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍, അത് ഇന്ത്യയ്ക്കും മോദിക്കും വേണ്ടിയുള്ള അവസാന യുദ്ധമായിരിക്കും. ഇന്ത്യന്‍ ഭാഗത്തുള്ള പഞ്ചാബികള്‍ പാകിസ്ഥാന്‍ സൈന്യത്തിന് വേണ്ടി പോരാടണം” – പന്നു ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്‍ ശത്രുവല്ല, മറിച്ച് ‘പഞ്ചാബിനെ മോചിപ്പിച്ചുകഴിഞ്ഞാല്‍ നമ്മുടെ അയല്‍ക്കാരാണെന്നും സൗഹൃദ രാഷ്ട്രമാണെന്നും പന്നു പറയുന്നു.

”നരേന്ദ്ര മോദിയുടെ ദേശസ്‌നേഹപരമായ യുദ്ധം വേണ്ടെന്ന് പറയേണ്ട സമയമാണിത്. പാകിസ്ഥാനെതിരെ പോരാടരുത്. പാകിസ്ഥാന്‍ നിങ്ങളുടെ ശത്രുവല്ല. സിഖ് ജനതയ്ക്കും ഖാലിസ്ഥാനും പാകിസ്ഥാന്‍ സൗഹൃദ രാജ്യമായി എന്നും നിലനില്‍ക്കും” – പന്നു കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ കഴിഞ്ഞയാഴ്ച നടന്ന മാരകമായ ഭീകരാക്രമണത്തില്‍ 25 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം ഉയര്‍ന്നിട്ടുണ്ട്. യുഎസ് ഉള്‍പ്പെടെ ഇന്ത്യക്ക് പിന്തുണയുമായി എത്തിയിരുന്നു.

ഭീകര ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പ്രധാനമന്ത്രി മോദി പൂര്‍ണ അധികാരം നല്‍കിയിരുന്നു. ഏതുനിമിഷവും തിരിച്ചടിയുണ്ടാകുമെന്ന ഭീതിയിലാണ് പാക്കിസ്ഥാന്‍.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments