Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപെരിന്തൽമണ്ണയിൽ ഔദ്യോഗിക സ്ഥാനാർഥിയെ പിൻവലിച്ച് സ്വതന്ത്രന് പിന്തുണ നൽകി എൽഡിഎഫ്

പെരിന്തൽമണ്ണയിൽ ഔദ്യോഗിക സ്ഥാനാർഥിയെ പിൻവലിച്ച് സ്വതന്ത്രന് പിന്തുണ നൽകി എൽഡിഎഫ്

മലപ്പുറം: പെരിന്തൽമണ്ണയിൽ ഔദ്യോഗിക സ്ഥാനാർഥിയെ പിൻവലിച്ച് സ്വതന്ത്രന് പിന്തുണ നൽകി എൽഡിഎഫ്. പെരിന്തൽമണ്ണ നഗരസഭയിലെ ആറാം വാർഡായ കുളിർമലയിലാണ് സ്ഥാനാർഥി മാറ്റം. എൽഡിഎഫ് സ്ഥാനാർത്ഥിയായി ഷാഹുൽ ഹമീദാണ് പത്രിക നൽകിയിരുന്നത്. ഷാഹുൽ ഹമീദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവും സ്ഥാനാർഥി പ്രഖ്യാപനവും പാർട്ടി നടത്തിയിരുന്നു. എന്നാൽ അവസാന നിമിഷം പത്രിക പിൻവലിപ്പിക്കുകയായിരുന്നു.


സ്വതന്ത്രനായി പത്രിക നൽകിയ ഡോ. നിലാർ മുഹമ്മദിനാണ് എൽഡിഎഫ് പിന്തുണ പ്രഖ്യാപിച്ചത്. സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനായ നിലാർ മുഹമ്മദിന്റെ സ്ഥാനാർഥിത്വം അനുകൂലമാകുമെന്നാണ് എൽഡിഎഫ് നിഗമനം. മുസ്‌ലിം ലീഗിന്റെ സിറ്റിങ് സിറ്റാണ് ആറാം വാർഡ്. മുസ്‌ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി നാലകത്ത് ബഷീറാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments