തൃശൂർ : കോടികളുടെ ഇടപാടുകൾ നടന്ന സിപിഎമ്മിന്‍റെ വെളിപ്പെടുത്താത്ത അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് കണ്ടെത്തി. തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യയിൽ സിപിഎം ജില്ലാ കമ്മിറ്റിയുടെ പേരിൽ വർഷങ്ങളായുള്ള അക്കൗണ്ടാണ് ഐടി വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്. മൂന്നരക്കോടിയിലേറെ രൂപയുടെ ഇടപാടുകൾ നടന്ന അക്കൗണ്ടിന്‍റെ വിവരങ്ങൾ ആദായനികുതി റിട്ടേൺ ഫയൽചെയ്തപ്പോഴോ തിരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത കണക്കുകളിലോ ഉൾപെട്ടിട്ടില്ല. ഇതിന്റെ കാരണവും ഈ അക്കൗണ്ടുകളിലേക്കെത്തിയ പണംസംബന്ധിച്ചുമാണ് പരിശോധന നടക്കുന്നത്. ബാങ്കിലെ രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥർ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വർഗീസിൽ നിന്ന് വിശദമായ മൊഴിയെടുത്തു. വർഗീസിന്റെ ഫോണും പരിശോധനക്കായി പിടിച്ചെടുത്തു. അക്കൗണ്ട് വിവരങ്ങൾ മറച്ചുവച്ചിട്ടില്ലന്നും ആദായനികുതി വകുപ്പിന് നേരത്തെ കൈമാറിയിട്ടുണ്ടെന്നുമാണ് ജില്ലാ സെക്രട്ടറിയുടെ മൊഴി.
കോടികളുടെ ഇടപാട് സിപിഎം അക്കൗണ്ടുകൾ കണ്ടെത്തി ആദായനികുതി വകുപ്പ്
RELATED ARTICLES