Wednesday, May 1, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചാണ്ടി ഉമ്മനെപ്പോലെ അനിൽ ആൻ്റണിയോടും അമ്മ മനസ്സാണെന്ന് മറിയാമ്മ ഉമ്മൻ

ചാണ്ടി ഉമ്മനെപ്പോലെ അനിൽ ആൻ്റണിയോടും അമ്മ മനസ്സാണെന്ന് മറിയാമ്മ ഉമ്മൻ

പത്തനംതിട്ട:ചാണ്ടി ഉമ്മനെപ്പോലെ അനിൽ ആൻ്റണിയോടും അമ്മ മനസ്സാണെന്ന് മറിയാമ്മ ഉമ്മൻ. എന്നാൽ അനിൽ ആൻറണിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടിനോട് വിയോജിപ്പെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.

മുതിർന്ന കോൺഗ്രസ്സ് നേതാവ് എ.കെ ആൻ്റണിയുടെ മകൻ അനിൽ ആൻ്റണി എൻ ഡി എ സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനേയും കുടുംബത്തെയും ഇറക്കിയാണ് യുഡിഎഫ് പ്രതിരോധം.

പ്രചാരണ രംഗത്ത് ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ നിലനിർത്തുക.അനിൽ ആൻ്റണിയെ പോലെ നേതാക്കളുടെ മക്കൾ ബിജെപിയിലേക്ക് പോകും എന്ന പ്രചാരണത്തിന് തടയിടുക. ഇതിനായി ഉമ്മൻചാണ്ടിയുടെ കുടുംബത്തെ പ്രചാരണത്തിൻ്റെ മുൻനിരയിൽ കൊണ്ടുവരികയാണ് യുഡിഎഫ് .രാഷ്ട്രീയം പറയാനില്ലെന്ന് പറഞ്ഞ മറിയാമ്മ പോലും കൃത്യമായി രാഷ്ട്രീയം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments