Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തിൽ തമിഴ്നാട് അടക്കം വിധിയെഴുതുന്നു, വോട്ട് ചെയ്ത് താരങ്ങളടക്കം പ്രമുഖരും

ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തിൽ തമിഴ്നാട് അടക്കം വിധിയെഴുതുന്നു, വോട്ട് ചെയ്ത് താരങ്ങളടക്കം പ്രമുഖരും

ചെന്നൈ/ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന് തുടക്കം. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ ജനങ്ങൾ ബൂത്തുകളിലേക്കെത്തി വിധിയെഴുതിത്തുടങ്ങി. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്. 

ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട തമിഴ്‌നാട്ടിൽ, 39 മണ്ഡലങ്ങളിലായി 950 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. പോളിംഗ് ആരംഭിച്ച രാവിലെ 7 മുതൽ തന്നെ ജനം പോളിംഗ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. പ്രമുഖരിൽ പലരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ, സിനിമാ താരങ്ങളായ രജനികാന്ത്, അജിത്ത്, കമൽ ഹാസൻ, ഖുഷ്ബു, ശിവകാർത്തികേയൻ സംഗീത സംവിധായകൻ ഇളയരാജ  തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

ബംഗാളില്‍ മൂന്ന് സീറ്റുകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസും ബിജെപിയും പരസ്പരം അക്രമണം നടത്തുന്നുവെന്ന ആരോപണമാണ് രാവിലെ മുതൽ ഉന്നയിക്കുന്നത്. ബംഗാളിൽ ബിജെപി അക്രമം കാട്ടുന്നുവെന്നും ആയുധങ്ങളുമായി വോട്ടർമാരെ ഭീഷണിപ്പെടുത്തുവെന്നും തൃണമൂൽ ആരോപിച്ചു. ആലിപൂർദ്വാറിലെ രണ്ട് ബൂത്തുകളിൽ ബി ജെ പി പ്രവർത്തകർ ആയുധങ്ങളുമായി എത്തിയയെന്നാണ് ടിഎംസി ആരോപണം.തൂഫാൻഗഞ്ചിലെ ടിഎംസി ഓഫീസ് ബിജെപി പ്രവർത്തകർ കത്തിച്ചുവെന്നും ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ ബംഗാളില്‍  ദിൻഹാട്ടയിൽ ബിജെപി നേതാവിന്റെ വീട്ടിലേക്ക് ബോംബേറുണ്ടായി. പിന്നില്‍ തൃണമൂൽ കോണ്‍ഗ്രസെന്ന് ബിജെപി ആരോപിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments