പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും ആശ്വാസ വാർത്ത. ഇന്ന് മുതൽ ചാറ്റ് ജിപിടി സേവനങ്ങൾ സൗജന്യമായി ലഭിക്കും. ഒരു വർഷത്തേക്കാണ് ഈ ആനുകൂല്യം. കഴിഞ്ഞ ആഴ്ചയാണ് ഓപ്പൺ എ.ഐ പ്രഖ്യാപനം നടത്തിയത്. അതിവേഗം വഇന്ന് മുതൽ ചാറ്റ് ജിപിടി സേവനങ്ങൾ സൗജന്യമായി ളരുന്ന ഇന്ത്യൻ എ.ഐ മാർക്കറ്റിൽ സ്ഥാനം പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
സാധാരണ ഗതിയിൽ 400 രൂപയാണ് ചാറ്റ് ജിപിടി സേവനങ്ങൾക്ക് മാസം തോറും ഈടാക്കുന്നത്. പണം അടക്കുമ്പോൾ ബേസിക് വെർഷനിലുള്ളതിനെക്കാൾ വേഗത്തിൽ സേവനം ഉപയോക്താക്കൾക്ക് ലഭ്യമാകും. ബേസിക് വെർഷനും പ്രോ വെർഷനും ഇടയിലുള്ള ഈ വെർഷനിൽ ഇമേജുകൾ നിർമിക്കാനും ഫയൽ അപ്ലോഡ് ചെയ്യാനും വലിയ കോൺവെർസേഷനുകൾ ജനറേറ്റ് ചെയ്യാനും കഴിയും.



