ന്യൂഡല്‍ഹി: ലോക്സഭയിൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി രാഹുൽ ഗാന്ധി. മുൻ സൈനിക മേധാവി നരവനയുടെ പുസ്തകം ഉദ്ധരിച്ച രാഹുൽ ഗാന്ധി ലഡാക്കിൽ ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന് ആരോപിച്ചു.രാഹുൽ സംസാരിക്കുന്നതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങും, ആഭ്യന്തരമന്ത്രി അമിത് ഷായും ഇടപെട്ടു.പ്രസിദ്ധീകരിക്കാത്ത പുസ്തകത്തെക്കുറിച്ചാണ് രാഹുൽ പറയുന്നതെന്നായിരുന്നു മറുപടി. പുസ്തകം വായിക്കാൻ രാഹുലിനെ സ്പീക്കറും അനുവദിച്ചില്ല.
അതേസമയം, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് ഉന്നയിക്കുന്നതെന്നും പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ പേടിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അസ്വസ്ഥതയുണ്ടായെന്നും അവര്‍ ഓടിപ്പോയിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.



