കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയിയുടെ അസ്വാഭാവിക മരണത്തിന്റെ കാരണങ്ങൾ അന്വേഷിക്കുന്ന കർണാടക പൊലീസിന്റെ പ്രത്യേകസംഘം ഇന്ന് കൊച്ചിയിലെത്തും. ഗ്രൂപ്പിന്റെ കേരളത്തിലെ ബിസിനസ് സംരംഭങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തുന്നതിനാണ് സംഘം എത്തുന്നത്.
കമ്പനിയുടെ നിക്ഷേപകരുടെയും റോയിയുടെ സുഹൃത്തുക്കളുടെയും മൊഴി കർണാടക പോലീസ് രേഖപ്പെടുത്തും. കമ്പനിയുടെ കേരളത്തിലെ സംരംഭങ്ങളുടെ ചുമതലക്കാരനായ ടി.ജെ ജോസഫിന്റെ മൊഴി ബംഗളുരുവിൽ വെച്ച് പൊലീസ് രേഖപെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് ബംഗളൂരുവിലെ കോൺഫിഡൻസ് ഗ്രൂപ്പിന്റ് കോർപറേറ്റ് ഓഫീസിൽ ഇൻകം ടാക്സ് റെയ്ഡിനിടെ സി.ജെ റോയ് സ്വയം വെടിയുതിർത്ത് മരിച്ചത്.



