കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവും തൃപ്പൂണിത്തുറ എംഎൽഎയുമായ കെ.ബാബു. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനം. പാർട്ടി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ബാബു പറഞ്ഞു.
തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായ ബാബു 1991 മുതൽ 2016 വരെ 25 വർഷം തൃപ്പൂണിത്തുറയിൽ നിന്നുള്ള നിയമസഭാംഗമായിരുന്ന എറണാകുളം ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് . 2016ൽ കയ്യിൽ നിന്നും പോയ കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റ് എം.സ്വരാജില്‍ നിന്ന് കെ.ബാബു തൃപ്പൂണിത്തുറ തിരിച്ചു പിടിച്ചത് 992 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ്.



