Sunday, March 22, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമറിയ ഉമ്മനെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നുവെന്ന സൂചനയുമായി അടൂർ പ്രകാശ് എംപി

മറിയ ഉമ്മനെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നുവെന്ന സൂചനയുമായി അടൂർ പ്രകാശ് എംപി

കോന്നി: മറിയ ഉമ്മനെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നുവെന്ന സൂചനയുമായി അടൂർ പ്രകാശ് എംപി. കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി സതീഷ് കൊച്ചുപറമ്പിലിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിടെയാണ് അടൂർ പ്രകാശിന്റെ പരാമർശം. തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലേക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മറിയ ഉമ്മൻ എത്തിയപ്പോൾ എംപി സംസാരിക്കുകയായിരുന്നു, ഇതോടെയാണ് ഞങ്ങൾ പലതും പക്ഷേ തലവിധി മറ്റൊന്നായി പോയിയെന്ന് അടൂർ പ്രകാശ് പറഞ്ഞത്. മറിയ ഉമ്മൻ ഒന്നും കേൾക്കുന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മൂത്ത മകൾ മറിയ ഉമ്മൻ കൺവെൻഷനിൽ മുഖ്യ സാന്നിധ്യമായിരുന്നു. കൺവെൻഷനിൽ പ്രകാശിൻ്റെ ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെയാണ് മറിയ ഉമ്മൻ കയറി വന്നത്.

2019ന് ശേഷമുള്ള കാലഘട്ടത്തിൽ കോന്നിയുടെ പുരോഗതി നിശ്ചലമായി മുന്നോട്ട് പോയ സമയമാണ്. ആ കാലത്തേക്കുറിച്ച് നിങ്ങൾക്ക് അറിയാം. കോന്നിക്കാർ ആഗ്രഹിച്ച കാര്യങ്ങളും പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും നടപ്പിലാക്കൻ തനിക്ക് പിന്തുണ ലഭിച്ചുവെന്നും യുഡിഎഫ് കൺവീനർ കൂടിയായ അടൂർ പ്രകാശ് പറഞ്ഞു. സതീഷ് കൊച്ചുപറമ്പൻ കോന്നിക്കാരനാണ്. കെട്ടിയിറക്കിയ സ്ഥാനാർത്ഥിയാണെന്ന വിമർശനങ്ങളോടായിരുന്നു അടൂർ പ്രകാശിന്റെ മറുപടി

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments