Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedവി.ഡി സവർക്കർക്കെതിരായ പരാമർശം: പരാതിക്കാരനിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് രാഹുൽ ഗാന്ധി

വി.ഡി സവർക്കർക്കെതിരായ പരാമർശം: പരാതിക്കാരനിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: വി.ഡി സവർക്കർക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ പരാതിക്കാരനിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പൂനെ കോടതിയെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേസിലെ പരാതിക്കാരൻ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ ബന്ധുവാണെന്നും അവർക്ക് അക്രമത്തിന്റെയും ഭരണഘടന വിരുദ്ധ പ്രവണതയുടെയും ചരിത്രമുണ്ടെന്നും രാഹുൽ ഗാന്ധി ഹർജിയിൽ ആരോപിച്ചു. ചരിത്രം ആവർത്തിക്കാൻ അനുവദിക്കരുതെന്നും മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ പരാമർശിച്ച് രാഹുൽ ഗാന്ധി പറഞ്ഞു.തന്റെ വോട്ട് ചോരി ആരോപണങ്ങൾ രാഷ്ട്രീയ എതിരാളികളെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ‘രണ്ട് ബിജെപി നേതാക്കളിൽ നിന്ന് പരസ്യ ഭീഷണികൾ ലഭിച്ചിട്ടുണ്ട്. ഒന്ന് രാജ്യത്തെ നമ്പർ വൺ തീവ്രവാദിയെന്ന് വിളിച്ച കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിൽ നിന്നാണ്. മറ്റൊന്ന് ബിജെപി നേതാവ് തർവീന്ദർ സിംഗ് മർവയിൽ നിന്നും’ ഹർജിയിൽ പറയുന്നു. പൊതുവേദികളിൽ പ്രസംഗത്തിനിടെ വി ഡി സവർക്കർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് സത്യകി സവർക്കറാണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ സിഡിയും ട്രാൻസ്‌ക്രി്ര്രപും സഹിതമായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments