Monday, May 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorized'രാജീവ് ചന്ദ്രശേഖരനും ഇപി ജയരാജനും ബിസിനസ് പങ്കാളികൾ, പിണറായി വിജയൻ എൻഡിഎയുടെ നോൺ പ്ലേയിങ് ക്യാപ്റ്റൻ'...

‘രാജീവ് ചന്ദ്രശേഖരനും ഇപി ജയരാജനും ബിസിനസ് പങ്കാളികൾ, പിണറായി വിജയൻ എൻഡിഎയുടെ നോൺ പ്ലേയിങ് ക്യാപ്റ്റൻ’ വിഡി സതീശൻ

കേരളത്തിലെ സിപിഎം ഇപ്പോൾ ബിജെപി നേതൃത്വവുമായി അന്തർധാര മാത്രമല്ല അവരുമായി ബിസിനസ് പാർട്ണർഷിപ്പും തുടങ്ങിയിരിക്കുകയാണ് എന്ന് വി ഡി സതീശൻ . കേരളത്തിലെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്, അദ്ദേഹത്തിൻെറ കുടുംബത്തിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരവുമായി ബിസിനസ് പാർട്ണർഷിപ്പ് ഉണ്ട് . അദ്ദേഹത്തിൻ്റെ റിസോർട്ടിൽ .

ബിസിനസ് ബന്ധങ്ങളും കൂടി കേരളത്തിലെ സിപിഎം നേതാക്കളും ബിജെപി നേതാക്കളും തമ്മിൽ തുടങ്ങിയിരിക്കുകയാണ് നേരത്തെ തന്നെ ഇവർ തമ്മിൽ ഒരു അന്തർധാരയും ധാരണയും ഉണ്ട്

പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാണോ എന്‍ഡിഎ കണ്‍വീനറാണോയെന്ന് സംശയത്തിലാണെന്നും വി ഡി സതീശന്‍ പരിഹസിച്ചു. സംഘ്പരിവാറിന്റെ ബി ടീമിന്റെ ക്യാപ്റ്റനാണ് ഇ പി ജയരാജന്‍. നോണ്‍ പ്ലെയിംഗ് ക്യാപ്റ്റനും കോച്ചുമാണ് പിണറായി വിജയന്‍. കേരളത്തിലെ സിപിഐഎം ഏങ്ങോട്ടേക്കാണ് പോകുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു. ബിജെപിയുടേത് മികച്ച സ്ഥാനാര്‍ത്ഥികളാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറയുകയാണ്. ബിജെപിയുമായി അന്തര്‍ധാര മാത്രമല്ല, ബിസിനസ് പാര്‍ടണര്‍ഷിപ്പും തുടങ്ങിയിട്ടുണ്ട്.

ആര്‍എസ്എസ് പത്രമായിരുന്നു ഓര്‍ഗനൈസര്‍. അതിന്റെ ചുമതലയുള്ളയാളായിരുന്നു ബാലശങ്കര്‍. അദ്ദേഹം കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പറഞ്ഞത് സിപിഐഎമ്മുമായി ധാരണയുണ്ടായിരുന്നുവെന്നാണ്. പിഎം ഓഫീസുമായി അടുത്ത് പ്രവര്‍ത്തിക്കുന്നയാളാണ് ബാലശങ്കര്‍. ആ ബന്ധം ഇപ്പോഴും തുടരുകയാണ്. ജയരാജന്‍ ആള് ഡീസന്റാണ്. സ്വന്തം പാര്‍ട്ണറെ തളളി പറയാന്‍ പറ്റില്ലല്ലോ. ഒരു സീറ്റില്‍ പോലും ബിജെപി അക്കൗണ്ട് തുറക്കാന്‍ യുഡിഎഫ് കേരളത്തില്‍ സമ്മതിക്കില്ലെന്നും വി ഡി സതീശന്‍ വെല്ലുവിളിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments