ഡാലസ് വി എ ഹോസ്‌പിറ്റലിൽ മലയാളി നഴ്സിന് ആദരം

Global Indian Writer · July 23, 2026 · 1 min read · 0 Comments · 0 Shares

പ്രസാദ് തീയാടിക്കൽ

ഡാലസ്, ടെക്സസ്: ഡാലസ് വി എ കമ്മ്യൂണിറ്റി ലിവിംഗ് സെന്ററിലെ (CLC) ക്ലിനിക്കൽ നഴ്‌സ് ലീഡായ മലയാളി നഴ്സായ ജെസ്സി ചെറുകുന്നത്ത് (Jessy Cherukunnathu) നെ വിഎ നോർത്ത് ടെക്സസ് ഹെൽത്ത് കെയർ സിസ്റ്റം Faces of VA പദ്ധതിയുടെ ഭാഗമായി ആദരിച്ചു.

ഏകദേശം 40 വർഷത്തെ നഴ്സിംഗ് സേവനപരിചയമുള്ള ജെസ്സി കഴിഞ്ഞ 12 വർഷമായി യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് വെറ്ററൻസ് അഫയേഴ്സിൽ (വിഎ) സേവനം അനുഷ്ഠിക്കുകയാണ്. തന്റെ മകൻ യു.എസ്. മറൈൻ സേനാംഗമാണെന്നും, വെറ്ററൻമാരെ പരിചരിക്കുന്നത് സ്വന്തം മകനെ പരിചരിക്കുന്നതുപോലെയാണെന്നുമാണ് ജെസ്സി പറയുന്നത്.

ഇന്ത്യ, മിഡിൽ ഈസ്റ്റ്, ഇംഗ്ലണ്ട്, ടെക്സസ് എന്നിവിടങ്ങളിലായി നഴ്സിംഗ് സേവനം ചെയ്ത അനുഭവസമ്പത്താണ് ജെസ്സിക്കുള്ളത്. വിവിധ രാജ്യങ്ങളിലെ ഈ സേവനപരിചയം വെറ്ററൻമാർക്ക് മികച്ച പരിചരണവും കരുതലും നൽകാൻ സഹായിക്കുന്നതായി വിഎ അധികൃതർ ചൂണ്ടിക്കാട്ടി.

വെറ്ററൻമാരോടുള്ള സമർപ്പണബോധത്തിനും മാതൃകാപരമായ സേവനത്തിനുമുള്ള അംഗീകാരമായാണ് ജെസ്സി ചെറുകുന്നത്തിനെ Faces of VA പരമ്പരയിൽ ഉൾപ്പെടുത്തി ആദരിച്ചതെന്ന് വിഎ നോർത്ത് ടെക്സസ് ഹെൽത്ത് കെയർ സിസ്റ്റം അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.