വർഗ്ഗീസ് കെ. വർഗ്ഗീസ് (ശാന്തൻ 87) ഹുസ്റ്റ്ണിൽ നിര്യാതനായി

Global Indian Writer · August 5, 2026 · 1 min read · 0 Comments · 0 Shares

ഹ്യൂസ്റ്റൺ,ടെക്സാസ് : മാവേലിക്കര പൗവത്തികുന്നേൽ കുടുംബാംഗവും ചിത്രമെഴുത്ത് കെ എം വർഗീസിന്റെ മകനും ആയ ശാന്തൻ ഓഗസ്റ്റ് മൂന്നിന് ഹുസ്റ്റ്ണിൽ നിര്യാതനായി.

ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം, പിന്നീട് അമേരിക്കയിലേക്ക് കുടുംബത്തോടൊപ്പം കുടിയേറുകയായിരുന്നു. ചിക്കാഗോയിലും പിന്നീട് ഹുസ്റ്റ്ണിലും വിശ്രമ ജീവിതം നയിച്ചുവരവേ, പെട്ടെന്നുണ്ടായ ദേഹാസ്വാസ്ത്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അന്നുതന്നെ മരണം സംഭവിക്കുകയും ആയിരുന്നു. ഹുസ്റ്റൺ മെട്രോയിലെ ഉദ്യോഗസ്ഥൻ ആയിരുന്നു.

ഭാര്യ. വത്സ വർഗ്ഗീസ്. മക്കൾ: റോബിൻ, ലിന്റ. മരുമക്കൾ :മേവ്, രുപ്. കൊച്ചുമകൾ: ലീല.

വാർത്ത: പ്രസാദ് തീയാടിക്കൽ

Share this story

Leave a Comment

Your comment will be visible after admin approval.