പിണറായി വിജയന്റെ വസതിയിലുണ്ടായ ഇഡി റെയ്ഡ്: ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി

Global Indian Writer · May 27, 2026 · 1 min read · 0 Comments · 0 Shares

ഡൽഹി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലുണ്ടായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ബുധനാഴ്ച രാവിലെ തെളിവ് ശേഖരണത്തിന്റെ ഭാഗമായി കേരളത്തിലും കർണാടകയിലുമായി പത്തോളം കേന്ദ്രങ്ങളിൽ ഇഡി റെയ്‍ഡ് നടന്നതു സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.

ഡൽഹി സന്ദർശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തോട് റെയ്ഡ് വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. ബുധനാഴ്ച അഞ്ച് തവണ മാധ്യമങ്ങൾക്ക് മുന്നിലെത്തിയപ്പോഴും കേരളത്തിലെ റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

പിണറായി വിജയന്റെ വസതിയിലുണ്ടായ ഇഡി റെയ്ഡ് ഡൽഹി കേന്ദ്രീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചിട്ടുണ്ട്. പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധിയെപ്പോലെയുള്ള ദേശീയ നേതാക്കൾ മുൻപ് പരസ്യമായി ചോദിച്ചതിലെ രാഷ്ട്രീയ ദുഷ്ടലാക്കാണ് ഈ നടപടികളിലൂടെ വ്യക്തമാകുന്നതെന്നും ഇതിന് പിന്നിൽ കേരളത്തിലെയും ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാനുള്ള ഗൂഢലക്ഷ്യമുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആരോപിച്ചിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.