വീണാ വിജയന്റെ ബാങ്ക് ലോക്കര്‍ പരിശോധിക്കാന്‍ ഇ.ഡി

Global Indian Writer · May 30, 2026 · 1 min read · 0 Comments · 0 Shares

സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വീണാ വിജയന്റെ ബാങ്ക് ലോക്കര്‍ പരിശോധിക്കാന്‍ ഇ.ഡി. എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കര്‍‌ ആണ് തുറക്കുക. ഈ അക്കൗണ്ട് കഴിഞ്ഞ ദിവസം ഇ.ഡി മരവിപ്പിച്ചിരുന്നു

കേസിൽ പരമാവധി തെളിവുകൾ എത്രയും വേഗം ശേഖരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മരവിപ്പിച്ച അക്കൗണ്ടിൽ ഒന്നര ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ ലോക്കർ സൗകര്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. തിങ്കളാഴ്ച ഹൈക്കോടതി കേസിൽ അപ്പീൽ പരിഗണിക്കാനിരിക്കെ അനുകൂല വിധി സമ്പാദിക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കാനാണ് അന്വേഷണ ഏജൻസി ശ്രമിക്കുന്നത്

Share this story

Leave a Comment

Your comment will be visible after admin approval.