ചെന്നൈ: പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ജനവിരുദ്ധമായ ഈ വിലവർധനവ് ഉടനടി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ വില വർധിപ്പിച്ചത് സാധാരണക്കാരെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഇന്ധനവിലയിലുണ്ടായ വർധനവ് സമൂഹത്തിന്റെ വിവിധ മേഖലകളെ ദോഷകരമായി ബാധിക്കും. ഇരുചക്ര വാഹനങ്ങളെയും ചെറുകിട വാഹനങ്ങളെയും ആശ്രയിക്കുന്ന പാവപ്പെട്ടവരുടെയും മധ്യവർഗത്തിന്റെയും വരുമാനത്തെ ഈ വർധനവ് പ്രതികൂലമായി നേരിടുമെന്നും മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
Leave a Comment
Your comment will be visible after admin approval.