റിയാദ്: സൗദിയിലെ ഇന്ത്യൻ അംബാസഡറായി വിപുൽ ചുമതലയേറ്റു. റിയാദിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിലെ അദ്ദേഹത്തിന്റെ സേവനകാലം ഫലപ്രദവും സമ്പന്നമായ അനുഭവവുമായി മാറട്ടെ എന്ന് എംബസി ആശംസിച്ചു.
റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലുള്ള ഇന്ത്യൻ എംബസിയിലെത്തിയാണ് വിപുൽ ചുമതലയേറ്റത്. ജൂലൈ 31ന് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് നിയമനപത്രം സ്വീകരിച്ച വിപുലിന്റെ ആദ്യ പൊതുപരിപാടി, ആഗസ്റ്റ് 15ന് എംബസിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങായിരിക്കും. ചടങ്ങിൽ ദേശീയപതാക ഉയർത്തുന്ന അദ്ദേഹം, തുടർന്ന് സൗദിയിലെ പ്രവാസി സമൂഹത്തെ ആദ്യമായി അഭിസംബോധന ചെയ്യും.
Leave a Comment
Your comment will be visible after admin approval.