ദോഹ: ഖത്തർ ലോകകപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പെറുവിലെ മാതാപിതാക്കൾ തങ്ങളുടെ കുട്ടിക്ക് ‘ഖത്തർ’ എന്ന് പേരിട്ടതായി റിപ്പോർട്ടുകൾ. പെറുവിന്റെ നാഷണൽ രജിസ്ട്രി ഓഫ് ഐഡന്റിഫിക്കേഷൻ ആൻഡ് സിവിൽ സ്റ്റാറ്റസ് ആണ് ഇത് വെളിപ്പെടുത്തിയത്.
ഖത്തറിന് പുറമെ 267 കുട്ടികൾക്ക് “ലയണൽ മെസ്സി” എന്ന് പേരിട്ടതായി പെറുവിയൻ എന്റിറ്റി കണ്ടെത്തി. അതേസമയം റൊണാൾഡോ എന്ന പേരാണ് ലിസ്റ്റിൽ മുൻപന്തിയിൽ. ആകെ 30,485 റൊണാൾഡോമാരാണ് കഴിഞ്ഞ വർഷം പെറുവിൽ പിറന്നത്. കൂടാതെ ,098 ക്രിസ്റ്റ്യാനോ റൊണാൾഡോമാരും ജനിച്ചു.
‘എംബാപ്പെ’ ‘അർജന്റീന’, ‘അന്റോയിൻ ഗ്രീസ്മാൻ’, ‘ഏഞ്ചൽ ഡി മരിയ’, ‘ലൂക്കാ മോഡ്രിച്ച്’, ‘മുണ്ടിയൽ’ എന്നിവയായിരുന്നു ലോകകപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മറ്റു പേരുകൾ.