Wednesday, May 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രവാസി ഭാരതീയ ദിവസ് കൺവൻഷന്‍റെ തത്സമയ സംപ്രേക്ഷണം ഒരുക്കുമെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസ്സി

പ്രവാസി ഭാരതീയ ദിവസ് കൺവൻഷന്‍റെ തത്സമയ സംപ്രേക്ഷണം ഒരുക്കുമെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസ്സി

കുവൈത്ത് സിറ്റി: മധ്യപ്രദേശിലെ ഇൻഡോറിൽ ജനുവരി 9, 10 തീയതികളിൽ നടക്കുന്ന 17-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷന്‍റെ തത്സമയ സംപ്രേക്ഷണം എംബസി ഓഡിറ്റോറിയത്തിൽ സജ്ജീകരിക്കുമെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ജനുവരി ഒമ്പതിന് രാവിലെ എട്ട് മണി മുതല്‍ പത്ത് മണി വരെയും ജനുവരി പത്തിന് ഉച്ചക്ക് ഒരു മണി മുതല്‍ 2:30 വരെയുമാണ് ലൈവ് സ്ട്രീമിംഗ് സജ്ജീകരിച്ചിരിക്കുന്നതെന്നും എംബസ്സിയിലേക്ക് എല്ലാ ഇന്ത്യന്‍ പൌരന്മാരെയും ക്ഷണിക്കുന്നതായും എംബസ്സി അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതിയും സമ്മേളനത്തെ അഭിസംബോധന ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments