ഭുവനേശ്വര്‍: ഒഡിഷയില്‍ സെന്‍സസ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് അധ്യാപകര്‍ കനത്ത ചൂടില്‍ കുഴഞ്ഞുവീണ് മരിച്ചു. മയൂര്‍ഭഞ്ജ്, സുന്ദര്‍ഖഡ് ജില്ലകളിലെ അധ്യാപകരാണ് മരിച്ചത്. ഇരുവരും സൂര്യാതപമേറ്റ് കുഴഞ്ഞുവീഴുകയായിരുന്നു.
രാജ്കുമാര്‍ ഹെംബ്രാം, അനുരാഗ് എക്കാ എന്നീ അധ്യാപകരാണ് മരിച്ചത്. സെന്‍സസിന്റെ ഭാഗമായി വീടുകള്‍ തോറും കയറി വിവരം ശേഖരിക്കുകയായിരുന്നു അധ്യാപകര്‍. ഇരുവരെയും കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ രക്ഷിക്കാനായില്ല.



