വ്യത്യസ്ത മത്സരം വ്യത്യസ്ത സമ്മാനം കുട്ടികള്‍ക്ക് ഒരുക്കി മിഷ്യന്‍ലീഗ്

Global Indian Writer · June 29, 2026 · 1 min read · 0 Comments · 0 Shares

ഡാളസ്: ക്രിസ്തുരാജ ഇടവകയില്‍ മിഷ്യന്‍ ലീഗ് കുട്ടികള്‍ക്കായ് വ്യത്യസ്ഥ മത്സരവും വ്യത്യസ്ഥ സമ്മാനവും തിരുഹൃദയ മാസത്തില്‍ ഒരുക്കപ്പെട്ടു. തിരുഹൃദയ വണക്കത്തിലൂടെ ലഭിക്കുന്ന 12 വാഗ്ദാനങ്ങള്‍ അവധിക്കാലത്തിന്റെ ഉല്ലാസമധ്യേ പഠിച്ച് ഏറ്റുപറയുന്ന മത്സരവിജയികള്‍ക്ക് സൈക്കിള്‍ സമ്മാനമായി നല്‍കി. കുട്ടികള്‍ക്ക് ഇത് ഒരു സപ്രയിസ് സമ്മാനമായി മാറി.

മക്കളെ പ്രത്യേകം പഠിപ്പിച്ച മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് ഒരു പ്രോത്സാഹനമായി മാറി. തങ്ങളുടെ വിവാഹത്തിന്റെ 25 ആം വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് അരീച്ചിറ സുബാഷ്, ജ്യോതി ദമ്പതികള്‍ ആണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്.

ജോഹാന്‍,ലീറ പാറയ്ക്കശ്ശേരില്‍, ജേമി കുഴിച്ചില്‍ എന്നീ കുട്ടികള്‍ സമ്മാനര്‍ഹരായത്. കുട്ടികളെയും അവരെ അതിനായി ഒരുക്കിയ മാതാപിതാക്കളെയും വികാരി ഫാ. ബിന്‍സ് ചേത്തലില്‍ പ്രത്യേകം അഭിനന്ദിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.