വേൾഡ് മലയാളി കൗൺസിൽ ഓസ്ട്രേലിയ NSWയ്ക്ക് പുതിയ നേതൃത്വം; ഗ്ലോബൽ–റീജിയൻ നേതൃത്വത്തിന്റെ അഭിനന്ദനം

Global Indian Writer · September 17, 2026 · 1 min read · 0 Comments · 0 Shares

സിഡ്നി: ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കുകയും പ്രവാസി സമൂഹത്തിന്റെ സാമൂഹിക–സാംസ്കാരിക മുന്നേറ്റത്തിന് നേതൃത്വം നൽകുകയും ചെയ്യുന്ന വേൾഡ് മലയാളി കൗൺസിൽ (WMC) ഓസ്ട്രേലിയ NSWയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ നേതൃത്വത്തിൽ ഷാനു മജീദ് ചെയർമാനായും, അസ്ലം ബഷീർ പ്രസിഡന്റായും, ഡോ. ഷിനു കിരൺ സെക്രട്ടറിയായും, മറിയം കാദിരി ട്രഷററായും ചുമതലയേറ്റു.

കിരൺ ജിനൻ വൈസ് പ്രസിഡന്റ്, അഫ്സൽ എസ്.ആർ. ജോയിന്റ് സെക്രട്ടറി, ലിസ ബിനു പബ്ലിക് റിലേഷൻസ് ഓഫീസർ (PRO), വിപിൻ കെന്നത്ത് എക്സിക്യൂട്ടീവ് മെമ്പർ എന്നിവരായും തിരഞ്ഞെടുക്കപ്പെട്ടു. ആഷിക് ടി.കെ., ഡോ. സോണി ജേക്കബ് എന്നിവർ അഡ്വൈസറി കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കും.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഭാരവാഹികൾക്കും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതൃത്വവും ഫാർ ഈസ്റ്റ്–ഓസ്ട്രേലിയ റീജിയൻ നേതൃത്വവും അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.

ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടയ്ക്കൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ ട്രഷറർ സണ്ണി വെളിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, അഡ്വൈസറി ബോർഡ് ചെയർ ടി.പി. വിജയൻ എന്നിവർ പുതിയ ടീമിന് വിജയാശംസകൾ നേർന്നു.

ഫാർ ഈസ്റ്റ്–ഓസ്ട്രേലിയ റീജിയൻ ഭാരവാഹികളായ അജോയ് കല്ലെങ്കുന്നിൽ – വൈസ് പ്രസിഡന്റ്, ഫാർ ഈസ്റ്റ് ഏഷ്യ & ഓസ്ട്രേലിയ; സജിത്ത് ഗിരിജൻ – റീജിയണൽ ചെയർമാൻ; കിരൺ ജെയിംസ് – റീജിയണൽ പ്രസിഡന്റ്; ജയചന്ദ്രൻ മാധവൻ – റീജിയണൽ സെക്രട്ടറി എന്നിവരും പുതിയ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.

കൂടാതെ ദീപ നായർ – വിമൻസ് ഫോറം ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിൻ), അനീഷ പണിക്കർ – വിമൻസ് ഫോറം ഗ്ലോബൽ വൈസ് പ്രസിഡന്റ്, ഫാർ ഈസ്റ്റ് & ഓസ്ട്രേലിയ എന്നിവരും പുതിയ NSW ടീമിന് എല്ലാ വിജയാശംസകളും നേർന്നു.

ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തെ കൂടുതൽ ശക്തമായി ഏകോപിപ്പിക്കാനും പുതിയ തലമുറയെ സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കാനും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ കൂടുതൽ സജീവമായ പ്രവർത്തനങ്ങൾ നടത്താനും പുതിയ നേതൃത്വത്തിന് കഴിയട്ടെയെന്ന് ഗ്ലോബൽ–റീജിയൻ നേതൃത്വം ആശംസിച്ചു.

“Uniting Malayalees Worldwide – Empowering Communities – Building a Better Tomorrow” എന്ന WMCയുടെ ആഗോള ദർശനവുമായി ചേർന്ന് NSWയിൽ കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾക്ക് പുതിയ ടീം നേതൃത്വം നൽകുമെന്ന് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.