ഡബ്ല്യുഎംസി ഗ്ലോബൽ വിമൻസ് ഫോറം രണ്ടാം ദ്വിവത്സര സമ്മേളനം ജനുവരി 23 മുതൽ കൊളംബോയിൽ

Global Indian Writer · October 23, 2026 · 1 min read · 0 Comments · 0 Shares

കൊളംബോ: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വിമൻസ് ഫോറത്തിന്റെ രണ്ടാം ദ്വിവത്സര സമ്മേളനം 2027 ജനുവരി 23 മുതൽ 26 വരെ ശ്രീലങ്കയിലെ കൊളംബോയിൽ നടക്കും.വനിതാ നേതൃത്വം, സ്ത്രീശാക്തീകരണം, ഐക്യം, സഹകരണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന സമ്മേളനം ലോകമെമ്പാടുമുള്ള മലയാളി വനിതകളുടെ സംഗമവേദിയാകും. പരസ്പര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും കൂട്ടായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്നതിനുമാണ് സമ്മേളനം ലക്ഷ്യമിടുന്നത്.

ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടയ്ക്കൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ ട്രഷറർ സണ്ണി വേല്യത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ എന്നിവർ സമ്മേളനത്തിന് പിന്തുണയേകും.

ഗ്ലോബൽ വിമൻസ് ഫോറം ചെയർപേഴ്സൺ സലീന മോഹൻ, പ്രസിഡന്റ് ഷീല റെജി, സെക്രട്ടറി ലിനു തോമസ്, ട്രഷറർ റോസിലി വിൽസൺ എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

കൂടുതൽ കരുത്തുറ്റ ആഗോള മലയാളി വനിതാ സമൂഹം കെട്ടിപ്പടുക്കാനുള്ള ഈ സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.