ഓക്ലൻഡിൽ പുതിയ അധ്യായം
ഓക്ലൻഡ്: ലോകമെമ്പാടുമുള്ള മലയാളികളെ ഒരേ കുടക്കീഴിൽ അണിനിരത്തുന്ന വേൾഡ് മലയാളി കൗൺസിലിന്റെ ഓക്ലൻഡ്–ന്യൂസിലാൻഡ് പ്രൊവിൻസിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 6 ഞായറാഴ്ച ഓക്ലൻഡിൽ നടക്കും. മൗണ്ട് റോസ്കില്ലിലെ തമിഴ് കമ്മ്യൂണിറ്റി സെന്ററിൽ വൈകിട്ട് 3 മുതൽ 4.30 വരെയാണ് ചടങ്ങ്.
ന്യൂസിലാൻഡിലെ മലയാളി സമൂഹത്തെ ആഗോള മലയാളി ശൃംഖലയുമായി കൂടുതൽ അടുപ്പിക്കുകയും സൗഹൃദം, സേവനം, സംസ്കാരം, സാമൂഹിക പ്രതിബദ്ധത എന്നിവ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് ശക്തമായ വേദിയൊരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രൊവിൻസ് രൂപീകരിക്കുന്നത്.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. റീജിയണൽ പ്രസിഡന്റ് കിരൺ ജെയിംസ് ചടങ്ങിന് നേതൃത്വം നൽകും.
“Community • Culture • Connection • Friendship” എന്ന സന്ദേശമുയർത്തി നടക്കുന്ന ചടങ്ങിൽ ന്യൂസിലാൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി സമൂഹാംഗങ്ങളും സാമൂഹിക–സാംസ്കാരിക സംഘടനാ പ്രതിനിധികളും പങ്കെടുക്കും. പുതിയ തലമുറയെ സംഘടനാ പ്രവർത്തനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനൊപ്പം കലാ, കായിക, ജീവകാരുണ്യ മേഖലകളിലും സജീവമായ ഇടപെടലുകൾ നടത്താനാണ് പ്രൊവിൻസ് ലക്ഷ്യമിടുന്നത്.
പുതിയ ഭാരവാഹികൾ
പ്രസിഡന്റ്: റോബിൻ കെ. ബാബു
വൈസ് പ്രസിഡന്റ്: ഷാൻ
സെക്രട്ടറി: ബെൻസി ഫ്രാൻസിസ്
ജോയിന്റ് സെക്രട്ടറി: സിംസൺ എബ്രഹാം
ട്രഷറർ: ശ്രീകാന്ത് കുരുങ്ങോട്ട്
കോ-ഓർഡിനേറ്റർ: ഷാജൻ മാത്യു
സ്പോർട്സ് & ചാരിറ്റി കോ-ഓർഡിനേറ്റർ: നിക്സൺ ഫെലിക്സ്
ആർട്സ് & വിമൻസ് കോ-ഓർഡിനേറ്റർ: അപർണ ശ്യാം
യൂത്ത് കോ-ഓർഡിനേറ്റർ: അവിൻ ജോയ്
ചടങ്ങ്
തീയതി: സെപ്റ്റംബർ 6, ഞായർ
സമയം: വൈകിട്ട് 3.00 – 4.30
വേദി: Tamil Community Centre,
426 Hillsborough Road, Mount Roskill, Auckland.
ഓക്ലൻഡിലെ പുതിയ പ്രൊവിൻസിന്റെ തുടക്കം ന്യൂസിലാൻഡിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജവും ആഗോള തലത്തിലുള്ള ബന്ധങ്ങൾക്ക് കൂടുതൽ കരുത്തും പകരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Leave a Comment
Your comment will be visible after admin approval.