തെരുവ് നായ നിയന്ത്രണത്തിനു സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാന വിധി ആശ്വാസകരം എന്ന് വേൾഡ് മലയാളി കൗൺസിൽ

Global Indian Writer · May 20, 2026 · 1 min read · 0 Comments · 0 Shares

തെരുവ് നായ നിയന്ത്രണത്തിനു സുപ്രീം കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സുപ്രധാന വിധി, ഈ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തിയ, ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിൽ സ്വാഗതം ചെയ്യുന്നുവെന്നു സംഘടനയുടെ ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ജോസ് കോലത്ത്.

തെരുവ് നായ ശല്യത്തിനെതിരെ, ഒരു പക്ഷെ കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധത്തിനും, ബോധവത് കരണത്തിനും, ഗവൺമെന്റിന്റെ ശ്രദ്ധ തിരിക്കലിനുമാണ് കഴിഞ്ഞ വർഷം ഓഗസ്റ്റ് 25 ന് തൃശ്ശൂർ നഗരം സാക്ഷ്യം വഹിച്ചത്. തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ നടയിൽ നിന്ന് നൂറു കണക്കിന് അനുഭാവികളോടൊപ്പം വേൾഡ് മലയാളി കൌൺസിൽ സംഘടിപ്പിച്ച
പതിനാല് കിലോമീറ്ററോളം (14 kilometers) നീണ്ട കാൽ നട യാത്രയിൽ സജീവമായി പങ്കെടുത്ത സംഘടനയുടെ ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ജോസ് കോലത്തിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു.

പേവിഷബാധയേറ്റതും, അപകടകാരികളുമായ നായ്ക്കൾ, മനുഷ്യന് ഭീഷണിയാകുന്ന സാഹചര്യത്തിൽ,അവയെ കൊല്ലാൻ, ദയാമരണവും ഉപയോഗപ്പെടുത്താണെന്നാണ് സുപ്രീം കോടതിയുടെ വിധി.

കേരളത്തിൽ ഉടനീളം തെരുവ് നായയുടെയും, പേപ്പട്ടികളുടെയും ശല്യം രൂക്ഷമാവുകയും കൊച്ചു കുഞ്ഞുങ്ങളടക്കം അനേകർ ആക്രമിക്കപ്പെടുകയും, പേയിളകി മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഗവൺമെന്റിന്റെ ശ്രദ്ധ ഈ വിഷയത്തിൽ കൊണ്ടുവരാൻ വേൾഡ് മലയാളി കൌൺസിൽ രംഗത്തെത്തിയത്.
WMC Global Disaster Forum Chairman ശ്രീ. സുജിത് ശ്രീനിവാസന്റെയും മറ്റു ഭാരവാഹികളായ ജെയ്‌സൺ ഫ്രാൻസിസ്, ജോസ് പുതുക്കാടൻ, തുടങ്ങിയവരുടെയും നേതൃത്വത്തിൽ, വേൾഡ് മലയാളി കൌൺസിൽ വള്ളുവനാട് പ്രൊവിൻസിലെ ചുണക്കുട്ടികളും തൃശൂരിലെ വിവിധ സംഘടനകളും തെരുവ് നായ ശല്ല്യത്തിനെതിരെയുള്ള ബാനറുകളും പിടിച്ചു നടത്തിയ ആ ശ്രദ്ധതിരിക്കൽ കാൽനട ജാഥക്ക് അന്ന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്.

സംഘടനയുടെ ഗ്ലോബൽ വൈസ് ചെയർമാൻ ശ്രീ. കണ്ണാട്ട് സുരേന്ദ്രൻ, ബെൻസിലിയോ ഹോളിഡേയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ശ്രീ. സിദ്ധാർഥ് കെ. സുജിത് ഉൾപ്പെടെ മറ്റു പല സ്ഥാപനങ്ങളും സ്പോൺസർമാരായി അന്ന് സഹകരിക്കയുണ്ടായി. തെരുവ് നായ ശല്യത്തിനെതിരെ ദീർഘാകാലമായി ശബ്ദമുയർത്തിയ ജോസ് മാവേലിയുൾപ്പെടെ അനേകം മനുഷ്യസ്നേഹികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ആ കാൽ നട യാത്രയിൽ പങ്കെടുത്ത ഏവർക്കും സുപ്രീം കോടതിയുടെ ഈ നിർണായക വിധി ആശ്വാസമേകും എന്ന കാര്യത്തിൽ സംശയമില്ല. പ്രവാസി വിഷയങ്ങൾ മാത്രമല്ല ഓരോ കേരളീയന്റെയും ദൈനം ദിന ജീവിതത്തിൽ അനുഭവിക്കുന്ന ക്ലെശങ്ങളും വിഷയങ്ങളും പോലും വേൾഡ് മലയാളി കൗൺസിലിന്റെ ശ്രദ്ധയിൽ ഉണ്ട് എന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു കേരളത്തിലെ തെരുവ് നായ വിഷയത്തിൽ വേൾഡ് മലയാളി കൌൺസിൽ നടത്തിയ ഉചിതമായ ഇടപെടൽ.

സംഘടനക്ക് തോമസ് മൊട്ടക്കൽ, ഡോ. ബാബു സ്റ്റീഫൻ, ജെയിംസ് കൂടൽ, സണ്ണി വെളിയത്ത്, ഷാജി മാത്യു തുടങ്ങി നേതൃ പാടവമുള്ള അനേകർ വിവിധ രാജ്യങ്ങളിൽ നിന്ന് ശക്തമായ നേതൃത്വം നൽകുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.