ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘ദക്ഷിണ് ഫെസ്റ്റ്’ സംഘടിപ്പിക്കുന്നു. നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് ആറുമുതൽ ഫ്രെസ്നോയിലെ സെന്റ് ജെയിംസ് ക്നാനായ ചർച്ച് ഹാളിലാണ് ആഘോഷം.
ഭക്ഷണം, ഷോപ്പിങ്, കലാപരിപാടികൾ എന്നിവ ഒരേ വേദിയിൽ ആസ്വദിക്കാനുള്ള അവസരമാണ് മേള ഒരുക്കുന്നത്. വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ, വ്യാപാര സ്റ്റാളുകൾ, സാംസ്കാരിക അവതരണങ്ങൾ എന്നിവയ്ക്കൊപ്പം കമ്മ്യൂണിറ്റി അവാർഡുകളും പരിപാടിയുടെ ഭാഗമാകും.
കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനും കലാസാംസ്കാരിക പരിപാടികൾ ആസ്വദിക്കാനും അവസരമൊരുക്കുന്ന മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്ററിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാം.

വേദി: സെന്റ് ജെയിംസ് ക്നാനായ ചർച്ച് ഹാൾ, 1805 അവന്യൂ ഡി, ഫ്രെസ്നോ, ടെക്സസ് 77545.
കൂടുതൽ വിവരങ്ങൾക്കും വ്യാപാര സ്റ്റാളുകൾ സംബന്ധിച്ച അന്വേഷണങ്ങൾക്കും വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വിമൻസ് ഫോറം ചെയർ ലക്ഷ്മി പീറ്ററുമായി 972-369-9184 എന്ന നമ്പറിൽ ബന്ധപ്പെടാം.
#WorldMalayaleeCouncil #WMCAmericaRegion #WomensForum #DakshinFest #LakshmiPeter #Houston #FresnoTexas
Leave a Comment
Your comment will be visible after admin approval.