കീവ്: ചൈനീസ് പ്രസിഡന്‍റിന്റെ റഷ്യൻ സന്ദർശനത്തിന് പിന്നാലെ യുക്രൈയ്നിൽ റഷ്യന്‍ മിസൈൽ ആക്രമണം. ജനവാസമേഖലകളിലെ റഷ്യൻ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റതായാണ് വിവരം. ബുധനാഴ്ച നടന്ന രൂക്ഷമായ മിസൈല്‍ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. യുക്രൈനിലെ സപോര്‍ഷിയ മേഖലയിലാണ് പട്ടാപ്പകല്‍ റഷ്യന്‍ മിസൈല്‍ ആക്രമണമുണ്ടായത്. തിരക്കേറിയ റോഡിന് സമീപത്തെ കെട്ടിടത്തിന് നേരെ നടന്ന ഷെല്ലാക്രമണത്തിന്‍റെ ദൃശ്യങ്ങളാണ് സെലന്‍സ്കി പുറത്ത് വിട്ടത്.
സാധാരണ ജനങ്ങളും കുട്ടികളും താമസിക്കുന്ന ജനവാസ മേഖലകളിലേക്കാണ് റഷ്യന്‍ മിസൈലുകളെത്തുന്നെന്നാണ് സെലന്‍സ്കി വിശദമാക്കുന്നത്. റഷ്യന്‍ ഭീകരത ചെറുക്കുന്നതിനും സംരക്ഷണത്തിനുമായി കൂടുതല്‍ ഐക്യം വേണമെന്നും സെലന്‍സ്കി ആവശ്യപ്പെടുന്നു. ബുധനാഴ്ച റഷ്യ വ്യാപക ആക്രമണമാണ് യുക്രൈനെതിരെ നടത്തിയത്. കീവിലെ വിദ്യാര്‍ത്ഥികുടെ ഹോസ്റ്റലിന് നേരെ നടന്ന ഷെല്ലാക്രമണത്തില്‍ മാത്രം ഏഴു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ചൈനീസ് പ്രസിഡന്‍റിന്‍റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഈ ആക്രമണമെന്നതും ശ്രദ്ധേയമാണ്.