Saturday, April 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldമതവിരുദ്ധത പ്രചരിപ്പിക്കുന്നു : വിക്കിപീഡിയ നിരോധിച്ച് പാകിസ്താൻ

മതവിരുദ്ധത പ്രചരിപ്പിക്കുന്നു : വിക്കിപീഡിയ നിരോധിച്ച് പാകിസ്താൻ

ഓൺലൈൻ എൻസൈക്ലോപീഡിയ ആയ വിക്കിപീഡിയ നിരോധിച്ച് പാകിസ്താൻ. മതവിരുദ്ധത പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് നടപടി. ചില ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ വിക്കിപീഡിയക്ക് പാകിസ്താൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന് വിക്കിപീഡിയ തയ്യാറാവാതിരുന്നതിനെ തുടർന്നാണ് പാകിസ്താൻ വാർത്താവിതരണ മന്ത്രാലയം നടപടിയെടുത്തത്.

“അവർ ചില ഉള്ളടക്കങ്ങൾ നീക്കി. പക്ഷേ, എല്ലാം നീക്കം ചെയ്തില്ല. മതവിരുദ്ധത പ്രചരിപ്പിക്കുന്ന എല്ലാ ഉള്ളടക്കങ്ങളും നീക്കാതെ വിലക്ക് മാറ്റില്ല.”- വാർത്താവിതരണ മന്ത്രാലയം വക്താവ് മലഹത് ഒബൈദ് പറഞ്ഞു.

ഫേസ്ബുക്ക്, യൂട്യൂബ്, ടിൻഡർ എന്നിവകളൊക്കെ പാകിസ്താനിൽ നിരോധിച്ചതാണ്. മതവിരുദ്ധത പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് 2020ൽ പാകിസ്താൻ യൂട്യൂബ് നിരോധിച്ചത്. അതേ വർഷം തന്നെ പ്രവാചകൻ മുഹമ്മദിൻ്റെ ചിത്രം വരക്കാൻ ആവശ്യപ്പെട്ട് ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള ഇൻ്റർനെറ്റ് ക്യാമ്പയിൻ്റെ പേരിൽ ഫേസ്ബുക്കും നിരോധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments