മേരിലാൻഡിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിനുള്ള അനുമതി സഞ്ജയ് ഗോവിലിന്റെ ‘വാഷിംഗ്ടൺ ഫ്രീഡം’ സ്വന്തമാക്കി

Global Indian Writer · August 18, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

വാഷിംഗ്ടൺ: നാല് വർഷത്തെ പരിശ്രമത്തിനൊടുവിൽ അമേരിക്കയിലെ മേരിലാൻഡിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിനുള്ള അനുമതി സഞ്ജയ് ഗോവിലിന്റെ ഉടമസ്ഥതയിലുള്ള ‘വാഷിംഗ്ടൺ ഫ്രീഡം’ സ്വന്തമാക്കി. മേരിലാൻഡിലെ ഫ്രെഡറിക്കിലാണ് 10,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം നിർമ്മിക്കുന്നത്.

2027-ലെ മേജർ ലീഗ് ക്രിക്കറ്റ് സീസണിൽ സ്റ്റേഡിയം തുറക്കുകയാണ് ലക്ഷ്യം.5 പിച്ചുകളുള്ള ക്രീസും അത്യാധുനിക സൗകര്യങ്ങളുമാണ് സ്റ്റേഡിയത്തിൽ ഉണ്ടാകുക.

ചർച്ച് ഓഫ് കൊമേഴ്സ് ഉൾപ്പെടെയുള്ള പ്രാദേശിക കൂട്ടായ്മകളുടെ പിന്തുണയോടെയാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. ടെക്നോളജി സംരംഭകനും സൈറ്റർ കമ്പനിയുടെ സിഇഒയുമാണ് സഞ്ജയ് ഗോവിൽ.

Share this story

Leave a Comment

Your comment will be visible after admin approval.