ഓമല്ലൂര്‍ ഫുഡ് ഫെസ്റ്റിന് തുടക്കമായി

Global Indian Writer · May 4, 2026 · 1 min read · 0 Comments · 0 Shares

കടുത്തുരുത്തി: ഓമല്ലൂര്‍ ഫുഡ് ഫെസ്റ്റിന് തുടക്കമായി. വൈകുന്നേരം അഞ്ച് മുതല്‍ ഒമ്പത് വരെയാണ് ഓമല്ലൂര്‍ കനാല്‍ ഗ്രൗണ്ടില്‍ സമ്മര്‍ ഗ്രീന്‍-2026 എന്ന് പേരിട്ടിരിക്കുന്ന ഓമല്ലൂര്‍ ഫുഡ് ഫെസ്റ്റ്
സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം ടിവി ചാനല്‍ വിനോദ പരിപാടികളിലെ
കലാകാരന്മാര്‍ ഉള്‍പെടെയുള്ളവരുടെ കലാസന്ധ്യകള്‍, വിവിധങ്ങളായ
രുചിക്കൂട്ടങ്ങളുടെ ഭക്ഷണസ്റ്റാളുകള്‍, ഒട്ടക സവാരി തുടങ്ങി വിവിധങ്ങളായ
പരിപാടികള്‍ ഉള്‍പെട്ടിട്ടുള്ള ഫെസ്റ്റില്‍ ഭക്ഷണ രുചികൂട്ടുകളുമായി പത്തോളം ഫുഡ്
സ്റ്റാളുകളുമുണ്ട്. ഭക്ഷണ സ്റ്റാളുകളും കലാസന്ധ്യകളും ഉള്‍ക്കൊള്ളുന്നതാണ് ഫെസ്റ്റ്. ഫെസ്റ്റിന്റെ ഉദ്ഘാടനം ഇന്നലെ വൈകുന്നേരം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടക്കയ്ല്‍ നിര്‍വഹിച്ചു. കലാസന്ധ്യ പ്രദേശവാസിയും സിനിമാനടനും സംവിധായകനുമായ ദിലീഷ് പോത്തന്‍ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ പ്രസിഡന്റും ഫെസ്റ്റ് ചെയര്‍മാനുമായ അഡ്വ ജെയ്സണ്‍ പാളിയില്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ആന്‍മരിയ ജോര്‍ജ്, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, ഷെര്‍ലിന്‍ ജോസ്, ബിന്ദു ജിജി, സോണിയ മോന്‍സ്, ഫെസ്റ്റ് കണ്‍വീനര്‍ ജെയ്‌മോന്‍ ചിറയില്‍, ജോസഫ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.