പി.പി ചെറിയാൻ
പിലാനി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കികളായ വിദ്യാർത്ഥിനികൾക്കായി പ്രമുഖ ഇന്ത്യൻ-അമേരിക്കൻ വ്യവസായ പ്രമുഖയും ഫോർച്യൂൺ 500 കമ്പനിയായ ‘ഫ്ലെക്സിന്റെ’ (Flex) സി.ഇ.ഒയുമായ രേവതി അദ്വൈതി 1 ദശലക്ഷം ഡോളറിന്റെ (ഏകദേശം 8.3 കോടി രൂപ) സ്കോളർഷിപ്പ് ഫണ്ട് പ്രഖ്യാപിച്ചു.
താൻ പഠിച്ച ബിറ്റ്സ് പിലാനിയിലെ 2026-ലെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കവെയാണ് പൂർവ്വ വിദ്യാർത്ഥിനിയായ രേവതി ഈ വൻ തുക വാഗ്ദാനം ചെയ്തത്.

രേവതി അദ്വൈതിയും ഭർത്താവ് ജീവൻ മുൽഗുണ്ടും ചേർന്ന് തങ്ങളുടെ അമ്മമാരുടെ ഓർമ്മയ്ക്കായി ‘വിശാലം സ്വാമി ആന്റ് സുചേത മുൽഗുണ്ട് സ്കോളർഷിപ്പ്’ എന്ന പേരിലാണ് ഈ നിധി സ്ഥാപിക്കുന്നത്.
സാമ്പത്തിക പ്രയാസങ്ങൾ കാരണം കഴിവുള്ള ഒരു പെൺകുട്ടിക്കും പഠനം തടങ്ങരുതെന്നാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെച്ച രേവതി, അവസരങ്ങൾ വരുമ്പോൾ പൂർണ്ണസജ്ജരാകാൻ കാത്തിരിക്കാതെ അത് ഏറ്റെടുക്കാൻ പൂർവ്വവിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.
Leave a Comment
Your comment will be visible after admin approval.