പി പി ചെറിയാൻ
ഹൂസ്റ്റൺ: ടെക്സസിൽ ഏകദേശം അഞ്ച് പതിറ്റാണ്ടോളമായി വധശിക്ഷ കാത്ത് മരണാറയിൽ കഴിഞ്ഞിരുന്ന 70കാരനായ ക്ലാരൻസ് ജോർദാന്‍റെ ശിക്ഷ ജീവപര്യതമാക്കി കുറച്ചു.
1977-ലെ കൊലപാതക കേസിൽ 1978-ൽ ശിക്ഷിക്കപ്പെട്ട ഇയാൾ, മാനസിക ബുദ്ധിമുട്ടുകളെ തുടർന്ന് വർഷങ്ങളായി നിയമസഹായം ലഭിക്കാതെ കഴിയുകയായിരുന്നു. കേസ് പുനഃപരിശോധിച്ച കോടതി വധശിക്ഷ റദ്ദാക്കുകയും, പ്രോസിക്യൂഷൻ പുതിയ വിചാരണ വേണ്ടെന്നു വെച്ചതിനെ തുടർന്ന് ശിക്ഷ ജീവപര്യമായി മാറ്റുകയുമായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ഇയാൾക്ക് പരോളിനുള്ള സാധ്യതയും തേടുന്നുണ്ട്.
Leave a Comment
Your comment will be visible after admin approval.