സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തിൽ പിണറായി വിജയന്റെ ശൈലിക്കെതിരെയും നേതൃത്വത്തിന് സംഭവിച്ച വീഴ്ചകൾക്കെതിരെയും ശക്തമായ വിമർശനങ്ങൾ ഉയർന്നേക്കും

Global Indian Writer · September 10, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: കോഴിക്കോട് ചേരുന്ന സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തിൽ പിണറായി വിജയന്റെ ശൈലിക്കെതിരെയും നേതൃത്വത്തിന് സംഭവിച്ച വീഴ്ചകൾക്കെതിരെയും ശക്തമായ വിമർശനങ്ങൾ ഉയരുമെന്ന് സൂചന. തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിയും സംസ്ഥാന നേതൃത്വത്തിന്റെ പാളിച്ചകളുമാണ് യോഗത്തിൽ ചർച്ച ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരായ ഇ.ഡി നീക്കങ്ങളും യോഗത്തിൽ ചർച്ചയായേക്കും.

തുറന്നു സംസാരിക്കാൻ നേതൃത്വം നൽകിയ അവകാശങ്ങൾ അംഗങ്ങൾ ഉപയോഗിക്കും എന്നാണ് വിവരം. പിണറായി വിജയനും എവി ഗോവിന്ദനും എതിരായ വിമർശനങ്ങൾക്ക് അതിരുണ്ടാവില്ല. പിണറായി വിജയൻ്റെ ശൈലിയും അദ്ദേഹത്തെ മാത്രം കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിച്ചു എന്ന വിലയിരുത്തലുകളും വീണ്ടും ചർച്ചയാകും. എംവി ഗോവിന്ദനെതിരെ ആയിരിക്കും കടന്നാക്രമണം കൂടുതലുണ്ടാവുക. തളിപ്പറമ്പിലെ പി.കെ ശ്യാമളയുടെ സ്ഥാനാർഥിത്വം മുൻനിർത്തിയാണ് വിമർശനമുയരുന്നതെങ്കിലും അദ്ദേഹത്തിൻ്റെ ശരീരഭാഷ മുതൽ പത്രസമ്മേളനങ്ങളിലെ വാചകങ്ങൾ വരെ വിമർശന വിധേയമാകും.

Share this story

Leave a Comment

Your comment will be visible after admin approval.