Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews' മോശമായ നയപ്രഖ്യാപന പ്രസംഗം,ഇത് ഒത്തുതീർപ്പിന്‍റെ ഫലം. ശമ്പളം കൊടുക്കാത്ത അവസ്ഥ, തീവ്രവാദികൾ ഉള്ള മോശം...

‘ മോശമായ നയപ്രഖ്യാപന പ്രസംഗം,ഇത് ഒത്തുതീർപ്പിന്‍റെ ഫലം. ശമ്പളം കൊടുക്കാത്ത അവസ്ഥ, തീവ്രവാദികൾ ഉള്ള മോശം പോലീസ് സേന, മാധ്യമ സ്വാതന്ത്ര്യമില്ല, സിൽവർ ലൈൻ നടപ്പാക്കാൻ അനുവദിക്കില്ല’ വി ഡി സതീശൻ

തിരുവനന്തപുരം:ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗമാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.സര്‍ക്കാരുമായുള്ള ഒത്തുതീർപ്പിന്‍റെ  ഫലമാണ് ഈ നയപ്രഖ്യാപന പ്രസംഗം. പ്രസംഗത്തിൽ കേന്ദ്രത്തിന് തലോടൽ.പ്രസംഗത്തിൽ വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണുള്ളത്..സാമ്പത്തിക സ്ഥിതി ഭദ്രം എന്നത് ചിരിപ്പിക്കുന്ന പ്രസ്താവനയാണ്.ഗവർണറെ കൊണ്ട് ഇത് പറയിച്ചു.ശമ്പളം പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്.ആ യാഥാർഥ്യത്തെ മറച്ചുവച്ചു.

ഏറ്റവും മികച്ച പോലീസ് കേരളത്തിലേത് എന്നാണ് പ്രസംഗത്തിൽ പറഞ്ഞത്.കേരളത്തിലേത് ഏറ്റവും മോശം പോലീസാണ്.പോലീസിൽ ന്യൂനപക്ഷ ഭൂരിപക്ഷ തീവ്രവാദികൾ വരെയുണ്ട്.സെക്രട്ടറിയേറ്റിൽ അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെ വിലക്കിയ സർക്കാരാണ് മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നത്.യാഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പ്രസംഗത്തിൽ ഉള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.കേന്ദ്രത്തെ വിമര്‍ശിക്കേണ്ട ഒത്തിരി കാര്യങ്ങൾ ഉണ്ട്.അത്തരം വിമർശനങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഇല്ല. ഗവർണർവിമർശനത്തിന് തയ്യാറായില്ലെന്നാണ്  അർഥമെന്ന് പി,കെ,കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

 സിൽവർ ലൈൻ നടപ്പാക്കാൻ അനുവദിക്കില്ല .കേന്ദ്രം അനുമതി നൽകിയാലും പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പിഎഫ്ഐ ജപ്തിയുടെ മറവില്‍ നിരപരാധികളായ ആളുകളുടെ സ്വത്ത് കണ്ടുകെട്ടുന്നു .ഇതിന് എതിരെയാണ് മുസ്ലിം ലീഗ് പറഞ്ഞത് .ഇത് ഗൗരവമായി പരിശോധിക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments